പാചക വാതക വില വീണ്ടും കുറച്ചു

പാചക വാതക വില വീണ്ടും കുറച്ചു

ന്യൂഡെല്‍ഹി: പാചക വാതക വില വീണ്ടും കുറച്ചു. സബ്‌സിഡിയുള്ള പാചക വാതകത്തിന് സിലിണ്ടറിന് 1.46 രൂപയും സബ്‌സിഡി ഇല്ലാത്ത സിലിണ്ടറിന് 30 രൂപയുമാണ് കുറച്ചത്. രാജ്യാന്തര വിപണിയിലെ എണ്ണവില അനുസരിച്ചാണ് കുറവെന്ന് കമ്പനികള്‍ അറിയിച്ചു.

പാചക വാതകത്തിന് ഒരു മാസത്തിനിടെ മൂന്നാം തവണയാണ് വില കുറയ്ക്കുന്നത്. ഡിസംബര്‍ ഒന്നിന് വില 6.52 രൂപയും ജനുവരി ഒന്നിന് 5.91 രൂപയും കുറച്ചിരുന്നു. സബ്‌സിഡി ഇല്ലാത്ത സിലിണ്ടറിന് ജനുവരി ഒന്നിന് 120.50 രൂപയും ഡിസംബര്‍ ഒന്നിന് 133 രൂപയുമാണ് കുറച്ചത്.

മാസത്തില്‍ രണ്ടു തവണയാണ് പാചക വാതക വില കമ്പനികള്‍ പുനര്‍നിര്‍ണയിക്കുന്നത്.

Comments

comments

Categories: Current Affairs
Tags: gas cylinder