റോയ് കുര്യന്‍ യമഹയില്‍നിന്ന് രാജിവെച്ചു

റോയ് കുര്യന്‍ യമഹയില്‍നിന്ന് രാജിവെച്ചു

ഇന്ത്യ യമഹ മോട്ടോറിന്റെ വിപണന-വില്‍പ്പന വിഭാഗം വൈസ് പ്രസിഡന്റ് സ്ഥാനം രാജിവെച്ചു

ന്യൂഡെല്‍ഹി : ഇന്ത്യ യമഹ മോട്ടോറിന്റെ വിപണന-വില്‍പ്പന വിഭാഗം വൈസ് പ്രസിഡന്റ് റോയ് കുര്യന്‍ തത്സ്ഥാനം രാജിവെച്ചു. ഇന്ത്യ യമഹ മോട്ടോറുമായുള്ള അദ്ദേഹത്തിന്റെ പതിനാലര വര്‍ഷത്തെ ബന്ധം ഇതോടെ അവസാനിച്ചു. ദക്ഷിണ മേഖല ഓഫീസില്‍ മാര്‍ക്കറ്റിംഗ് മാനേജറായാണ് റോയ് കുര്യന്‍ യമഹയില്‍ ചേര്‍ന്നത്.

2011 ജനുവരിയില്‍ മാര്‍ക്കറ്റിംഗ് ആന്‍ഡ് സെയില്‍സ് വിഭാഗം വൈസ് പ്രസിഡന്റ് എന്ന നിലയിലേക്ക് വളര്‍ന്നു. യമഹ റൈഡ് തുടങ്ങുന്നതിനുമുമ്പ് ഫണ്‍സ്‌കൂള്‍ ഇന്ത്യ, ഗോദ്‌റെജ് എന്നിവിടങ്ങളില്‍ ജോലി ചെയ്തിരുന്നു. ‘പുതിയ ദിശ’യിലേക്ക് കരിയര്‍ മുന്നോട്ടുകൊണ്ടുപോകാനാണ് ആലോചിക്കുന്നതെന്ന് റോയ് കുര്യന്‍ പറഞ്ഞു.

സിംഗിള്‍ ചാനല്‍ എബിഎസ് സ്റ്റാന്‍ഡേഡായി നല്‍കി മൂന്നാം തലമുറ യമഹ എഫ്ഇസഡ്, എഫ്ഇസഡ്-എസ് മോട്ടോര്‍സൈക്കിളുകള്‍ ഈയിടെ പുറത്തിറക്കിയിരുന്നു. യമഹ എഫ്ഇസഡ് 25, ഫേസര്‍ 25 മോട്ടോര്‍സൈക്കിളുകളുടെ ഡുവല്‍ ചാനല്‍ എബിഎസ് വേര്‍ഷനും ജനുവരിയില്‍ അവതരിപ്പിച്ചു. എംടി-15 വിപണിയിലെത്തിക്കുന്നതിന് മുമ്പാണ് വിപണന-വില്‍പ്പന വിഭാഗം വൈസ് പ്രസിഡന്റ് കമ്പനി വിടുന്നത്. റോയ് കുര്യന്റെ പിന്‍ഗാമിയെ ഇന്ത്യ യമഹ മോട്ടോര്‍ പ്രഖ്യാപിച്ചിട്ടില്ല.

Comments

comments

Categories: Auto