പശു സംരക്ഷണത്തിന് രാഷ്ട്രീയ കാമധേനു യോജന

പശു സംരക്ഷണത്തിന് രാഷ്ട്രീയ കാമധേനു യോജന

ന്യൂഡല്‍ഹി: പശു സംരക്ഷണത്തിന് രാഷ്ട്രീയ കാമധേനു യോജന പദ്ധതിയുമായി കേന്ദ്രം. ഇടക്കാല ബജറ്റിലാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.

‘ഗോ മാത’ സംരക്ഷണത്തില്‍ നിന്ന് സര്‍ക്കാര്‍ ഒരിക്കലും പിന്നോട്ട് പോകില്ലെന്ന് ബജറ്റ് അവതരണത്തിനിടെ മന്ത്രി പിയൂഷ് ഗോയല്‍ പറഞ്ഞു.

കന്നുകാലി വളര്‍ത്തലിന് രണ്ട് ശതമാനം പലിശയില്‍ സര്‍ക്കാര്‍ ധനസഹായം നല്‍കുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ മൃഗസംരക്ഷണത്തിനായുള്ള രാഷ്ട്രീയ ഗോകുല്‍ മിഷന്‍ പദ്ധതി വിഹിതം 750 കോടി രൂപയായി വര്‍ധിപ്പിക്കുകയും ചെയ്തു.

Comments

comments

Categories: Current Affairs