ആദായ നികുതിയില്‍ വന്‍ ഇളവ്, പരിധി 5 ലക്ഷമാക്കി ഉയര്‍ത്തി

ആദായ നികുതിയില്‍ വന്‍ ഇളവ്, പരിധി 5 ലക്ഷമാക്കി ഉയര്‍ത്തി

ന്യൂഡെല്‍ഹി: ആദായ നികുതിയില്‍ വമ്പന്‍ ഇളവുമായി ഇടക്കാല ബജറ്റ്. ആദായ നികുതി നല്‍കേണ്ട വരുമാന പരിധി ഉയര്‍ത്തിയതാണ് ബഡ്ജറ്റിലെ ഏറ്റവും വലിയ പ്രത്യേകത.

ആദായനികുതി നല്‍കാനുള്ള വാര്‍ഷിക വരുമാന പരിധി 2.5 ലക്ഷം രൂപയില്‍ നിന്നും 5 ലക്ഷമാക്കി ഉയര്‍ത്തി. ശമ്പള വരുമാനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും മറ്റ് ചെറിയ വരുമാനക്കാര്‍ക്കും ഇത് ഗുണം ചെയ്യും. നിരക്ക് ഉയര്‍ത്തുന്നതോടുകൂടി മൂന്നുകോടി ജനങ്ങള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. അടുത്തവര്‍ഷം മുതലാണ് ഇത് നിലവില്‍ വരുന്നത്. അതേസമയം നിലവിലെ പരിധി ഈ വര്‍ഷം തുടരും.

80 സിപ്രകാരമുള്ള ഇളവ് ഒന്നര ലക്ഷം രൂപയില്‍ തുടരും. ഇതോടെ ആറര ലക്ഷം രൂപവരെയുള്ളവര്‍ക്ക് ആദായ നികുതി നല്‍കേണ്ടതില്ല.പ്രതിവര്‍ഷം 2.4 ലക്ഷംവരെ വീട്ടുവാടക നല്‍കുന്നവരെയും നികുതിയില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. സ്റ്റാന്‍ഡേര്‍ഡ് ഡിഡക്ഷന്‍ 40,000ത്തില്‍നിന്ന് 50,000 രൂപയാക്കി.

ആദായ നികുതി റീഫണ്ട് ഒരു ദിവസത്തിനുള്ളില്‍ നല്‍കാനുള്ള പദ്ധതിയും സര്‍ക്കാര്‍ ആവിഷ്‌കരിച്ചതായി മന്ത്രി പ്രഖ്യാപിച്ചു. ഇന്‍ഫോസിസാണ് ഇതിനുള്ള സാങ്കേതിക സഹായം നല്‍കുന്നത്.

Comments

comments

Categories: Business & Economy

Related Articles