പുതിയ സുസുകി ആള്‍ട്ടോ ഒക്‌റ്റോബറില്‍ അരങ്ങേറും

പുതിയ സുസുകി ആള്‍ട്ടോ ഒക്‌റ്റോബറില്‍ അരങ്ങേറും

ആള്‍ട്ടോ എന്ന ബ്രാന്‍ഡിന്റെ നാല്‍പ്പതാം വാര്‍ഷികത്തില്‍ അടുത്ത തലമുറ മോഡല്‍ അനാവരണം ചെയ്യും

ടോക്കിയോ : പുതു തലമുറ സുസുകി ആള്‍ട്ടോ ഈ വര്‍ഷം ഒക്‌റ്റോബറില്‍ ആഗോള അരങ്ങേറ്റം നടത്തും. 1979 ഒക്‌റ്റോബറിലാണ് സുസുകി ആള്‍ട്ടോ ആദ്യമായി ആഗോള അരങ്ങേറ്റം നടത്തിയത്. ആള്‍ട്ടോ എന്ന ബ്രാന്‍ഡിന്റെ നാല്‍പ്പതാം വാര്‍ഷികത്തില്‍ അടുത്ത തലമുറ മോഡല്‍ അനാവരണം ചെയ്യാനാണ് ജാപ്പനീസ് കാര്‍ നിര്‍മ്മാതാക്കള്‍ ഒരുങ്ങുന്നത്.

ഇന്ത്യാ സ്‌പെക് അഥവാ ഇന്ത്യയില്‍ വില്‍ക്കുന്ന മാരുതി ആള്‍ട്ടോ 800, ആഗോളതലത്തില്‍ വില്‍ക്കുന്ന സുസുകി ആള്‍ട്ടോ എന്നീ മോഡലുകള്‍ രണ്ടും രണ്ടാണ്. സവിശേഷ സ്‌റ്റൈലിംഗ് ലഭിച്ച തികച്ചും വ്യത്യസ്തമായ കാറാണ് സുസുകി ആള്‍ട്ടോ. നിലവിലെ തലമുറ സുസുകി ആള്‍ട്ടോ 2014 ഒക്‌റ്റോബറിലാണ് അരങ്ങേറിയത്. വ്യത്യസ്ത ട്യൂണുകളിലുള്ള 660 സിസി എന്‍ജിനാണ് കരുത്തേകുന്നത്.

ഹാര്‍ട്ടെക്റ്റ് പ്ലാറ്റ്‌ഫോമിലായിരിക്കും അടുത്ത തലമുറ സുസുകി ആള്‍ട്ടോ നിര്‍മ്മിക്കുന്നത്. ഇന്ത്യയില്‍ ഈയിടെ പുറത്തിറക്കിയ വാഗണ്‍ആര്‍ നിര്‍മ്മിച്ചിരിക്കുന്നതും ഇതേ പ്ലാറ്റ്‌ഫോമിലാണ്. ഭാരം കുറഞ്ഞതും അതേസമയം ദൃഢതയേറിയതുമാണ് പുതിയ ഹാര്‍ട്ടെക്റ്റ് പ്ലാറ്റ്‌ഫോം. സുസുകി ആള്‍ട്ടോ വര്‍ക്‌സ് എന്ന സ്‌പോര്‍ടി വേര്‍ഷനിലും കാര്‍ വിപണിയിലെത്തിക്കും. 64 എച്ച്പി ഉല്‍പ്പാദിപ്പിക്കുന്ന 660 സിസി എന്‍ജിനായിരിക്കും വര്‍ക്‌സ് വേര്‍ഷനില്‍ നല്‍കുന്നത്. അടുത്ത തലമുറ ആള്‍ട്ടോ വര്‍ക്‌സ് 2020 ല്‍ പ്രദര്‍ശിപ്പിക്കുമെന്ന് പ്രതീക്ഷിക്കാം.

ഇന്ത്യയില്‍ 2012 മുതലാണ് മാരുതി സുസുകി ആള്‍ട്ടോ വിറ്റുവരുന്നത്. കാര്‍ പൂര്‍ണ്ണമായും പരിഷ്‌കരിക്കുമെന്ന് പ്രതീക്ഷിക്കാം.

Comments

comments

Categories: Auto
Tags: Suzuki alto