വ്യാജ പതിപ്പ് തടയാന്‍ ആന്റി പൈറസി നിയമത്തില്‍ ഭേദഗതി വരുത്തും 

വ്യാജ പതിപ്പ് തടയാന്‍ ആന്റി പൈറസി നിയമത്തില്‍ ഭേദഗതി വരുത്തും 

ന്യൂഡെല്‍ഹി : സിനിമയുടെ സുഗമമായ ചിത്രീകരണത്തിനായി ഏക ജാലക സംവിധാനം ഒരുക്കുമെന്ന് കേന്ദ്രമന്ത്രി പീയൂഷ് ഗോയല്‍.നേരത്തെ വിദേശ രാജ്യങ്ങളില്‍ മാത്രം കണ്ടുവന്നിരുന്ന ഇ സംവിധാനം ഇനി മുതല്‍ ഇന്ത്യയിലെ സിനിമാ പ്രവര്‍ത്തകര്‍ക്കും ലഭ്യമാക്കാനാണ് തീരുമാനം.

ഇതിലൂടെ ഷൂട്ടിംഗിന് അനുമതി വാങ്ങാന്‍ സിനിമാ നിര്‍മാതാക്കള്‍ കാത്തിരിക്കുന്ന സമയം കുറയും.മാത്രമല്ല സിനിമയുടെ വ്യാജപതിപ്പുകള്‍ ഇറങ്ങുന്നത് തടയാന്‍ ആന്റി പൈറസി നിയമത്തില്‍ ഭേദഗതി വരുത്തുമെന്നും ഗോയല്‍ പറഞ്ഞു. വ്യാജ പതിപ്പുകള്‍ പുറത്തിറങ്ങുന്നത് സിനിമാ മേഖലയ്ക്ക് വന്‍ തിരിച്ചടിയായി മാറിയിരിക്കുകയാണ്. സമീപകാലത്ത് മേഖല നേരിട്ട രൂക്ഷ പ്രശ്‌നങ്ങളിലൊന്നാണ് ഇത്.

സിനിമയുടെ വരുമാനമടക്കമുള്ളവയെ ഗുരുതരമായി ഈ പ്രശ്‌നം ബാധിച്ചിരുന്നു. ഈ സാഹചര്യത്തില്‍ പൈറസിയെ ചെറുക്കാന്‍ ആന്റികാം കോര്‍ഡിംഗ് പ്രൊവിഷന്‍ കൊണ്ടുവരാനാണ് തീരുമാനമെന്നും മന്ത്രി പറഞ്ഞു.

Comments

comments

Categories: Movies