ചരിത്രത്തില്‍ ആദ്യം, പ്രതിരോധ മേഖലയ്ക്ക് മൂന്ന് ലക്ഷം കോടി രൂപ

ചരിത്രത്തില്‍ ആദ്യം, പ്രതിരോധ മേഖലയ്ക്ക് മൂന്ന് ലക്ഷം കോടി രൂപ

ന്യൂഡെല്‍ഹി: തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള കേന്ദ്ര സര്‍ക്കാരിന്റെ ഇടക്കാല ബജറ്റില്‍ പ്രതിരോധ മേഖലയ്ക്ക് മൂന്ന് ലക്ഷം കോടി രൂപ പ്രഖ്യാപിച്ചു. ചരിത്രത്തില്‍ ആദ്യമായാണ് ഇത്തരം ഒരു പ്രഖ്യാപനം ഉണ്ടായിരിക്കുന്നത്.

സൈനികര്‍ക്ക് കാര്യമായ ശമ്പള വര്‍ദ്ധന നടപ്പാക്കുമെന്നും ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍ പദ്ധതിക്കായി ഇതുവരെ 35,000 കോടി നല്‍കിയെന്ന് പീയൂഷ് ഗോയല്‍ പറഞ്ഞു. രാജ്യത്തിന്റെ അഭിമാനമാണ് സൈനികര്‍. വര്‍ഷങ്ങളായി മുടങ്ങി കിടന്ന പദ്ധതിയാണ് നടപ്പാക്കുന്നതെന്നും പീയുഷ് ഗോയല്‍ അവകാശപ്പെട്ടു.

മോദി സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നതിന് മുമ്പ് 40 വര്‍ഷത്തോളമായി വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍ നിലച്ചിരിക്കുകയായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Comments

comments

Categories: Current Affairs, Slider

Related Articles