കൊച്ചി-കോയമ്പത്തൂര്‍ വ്യവസായ ഇടനാഴി

കൊച്ചി-കോയമ്പത്തൂര്‍ വ്യവസായ ഇടനാഴി

വ്യവസായ പാര്‍ക്കുകള്‍ക്ക് 15,600 കോടി രൂപ ബജറ്റില്‍ അനുവദിച്ചു. കോര്‍പ്പറേറ്റ് നിക്ഷേപങ്ങളും പദ്ധതിയിടുന്നുണ്ട്. കിഫ്ബിയില്‍നിന്നുള്ള 15,600 കോടി ഉപയോഗിച്ച് 6,700 ഏക്കര്‍ ഭൂമി ഏറ്റെടുക്കും. കണ്ണൂര്‍ വിമാനത്താവള പരിസരത്ത് വ്യവസായ സമുച്ചയങ്ങള്‍ പണിയും. ഒപ്പം പെട്രോ കെമിക്കല്‍ പാര്‍ക്കിന് 600 ഏക്കര്‍ സ്ഥലം ഈ വര്‍ഷം ഏറ്റെടുക്കാനും തീരുമാനമായി. പ്രളയംമൂലം നഷ്ടമുണ്ടായ വ്യാപാരികള്‍ക്ക് 20 കോടി വകയിരുത്തി. മാര്‍ച്ച് 31 വരെ എടുക്കുന്ന വായ്പകളുടെ ഒരു വര്‍ഷത്തെ പലിശ സര്‍ക്കാര്‍ വഹിക്കും.

കൊച്ചി-കോയമ്പത്തൂര്‍ വ്യവസായ ഇടനാഴി സ്ഥാപിക്കുമെന്ന വമ്പന്‍ പ്രഖ്യാപനവും ബജറ്റിലുണ്ട്. കൊച്ചിയില്‍ അമരാവതി മാതൃകയില്‍ ജിഡിസിഎ ടൗണ്‍ഷിപ്പുകള്‍ സ്ഥാപിക്കും. കുടിയൊഴിപ്പിക്കല്‍ ഒഴിവാക്കുകയും അടഞ്ഞ വ്യവസായ സ്ഥാപനങ്ങളുടെ ഭൂമി ഉപയോഗിക്കുകയും ചെയ്യും. 2019-20 ല്‍ 1,550 കോടി രൂപ മുതല്‍ മുടക്ക് വരുന്ന 16,000 സൂക്ഷ്മ, ചെറുകിട, ഇടത്തരം വ്യവസായ യൂണിറ്റുകള്‍ സംസ്ഥാനത്ത് സ്ഥാുിക്കുമെന്ന് ധനമന്ത്രി അറിയിച്ചു. ഇതിലൂടെ 55,000 തൊഴിലുകള്‍ സൃഷ്ടിക്കാനാവും.

Comments

comments

Categories: Business & Economy, Slider