കേരളത്തിന്റെ സൈന്യത്തിന്…

കേരളത്തിന്റെ സൈന്യത്തിന്…

മല്‍സ്യബന്ധനമേഖലയ്ക്ക് 1,000 കോടി രൂപയുടെ പദ്ധതികളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. മല്‍സ്യത്തൊഴിലാളി സംഘങ്ങള്‍ക്ക് പത്ത് കോടി രൂപയുടെ പ്രത്യേക സഹായവും മല്‍സ്യത്തൊഴിലാളികള്‍ക്ക് പലിശരഹിത വായ്പ ലഭ്യമാക്കുന്നതിനായി മല്‍സ്യഫെഡിന് ഒന്‍പത് കോടി രൂപയും അനുവദിച്ചു. മല്‍സ്യബന്ധനത്തിനായി കടലില്‍ പോകുന്നവര്‍ക്ക് സൗജന്യമായി സാറ്റലൈറ്റ് ഫോണ്‍ വിതരണം ചെയ്യുന്നതിന് 13 കോടി രൂപ വകയിരുത്തി. തീരദേശത്ത് അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിന് 103 കോടി രൂപയും ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്. കൊല്ലത്ത് ബോട്ട് ബില്‍ഡിംഗ് യാര്‍ഡും ബേപ്പൂരിലെ ചാലിയത്ത് ഫിഷ് ലാന്‍ഡിംഗ് സെന്ററും സ്ഥാപിക്കും. പറവൂരിലെ യാണ്‍ ട്വിസ്റ്റിംഗ് യൂണിറ്റിന് അഞ്ച് കോടി രൂപ നല്‍കാനും പൊഴിയൂരില്‍ അടക്കം കൂടുതല്‍ മല്‍സ്യബന്ധ തുറമുഖങ്ങള്‍ നിര്‍മിക്കാനും 70 ഫിഷ് മാര്‍ക്കറ്റുകള്‍ യാഥാര്‍ത്ഥ്യമാക്കാനും പദ്ധതിയുണ്ട്.

Comments

comments

Categories: Current Affairs, Slider