പ്രവാസികള്‍ക്ക് കേരള ബാങ്കില്‍ നിക്ഷേപിക്കാം

പ്രവാസികള്‍ക്ക് കേരള ബാങ്കില്‍ നിക്ഷേപിക്കാം

കേരളത്തിന്റെ പ്രധാന വിദേശ നാണ്യ സ്രോതസായ പ്രവാസികളുടെ ക്ഷേമത്തിനായി 81 കോടി രൂപയാണ് ബജറ്റില്‍ വകയിരുത്തിയിരിക്കുന്നത്. വിദേശത്തു നിന്ന് തൊഴില്‍ നഷ്ടപ്പെട്ട് തിരിച്ചെത്തുന്ന മലയാളികള്‍ക്ക് കൈത്താങ്ങേകുന്ന സാന്ത്വനം പദ്ധതിക്ക് 25 കോടി രൂപ അനുവദിച്ചു. ആഗോളതലത്തിലുള്ള പ്രവാസികളുടെ പൊതുവേദിയായ ലോക കേരള സഭയ്ക്കും ആഗോള പ്രവാസി ഫെസ്റ്റിനും അഞ്ച് കോടി രൂപ മാറ്റിവെച്ചിട്ടുണ്ട്. ഈ പരിപാടിക്ക് സര്‍ക്കാര്‍ പണം ചെലവാക്കില്ലെന്ന് മുഖ്യമന്ത്രി നേരത്തെ പറഞ്ഞതിന് വിപരീതമായാണ് നടപടി. പ്രവാസി സംരംഭകര്‍ക്ക് പലിശ സബ്‌സിഡി നല്‍കുന്നതിനായി 15 കോടി രൂപ അനുവദിച്ചതിനോടൊപ്പം ഇവര്‍ക്ക് കേരള ബാങ്കില്‍ നിക്ഷേപം നടത്താനും അവസരം നല്‍കിയിട്ടുണ്ട്. ഇതു കൂടാതെ പ്രവാസികളുടെ 2,000 രൂപയുടെ പെന്‍ഷന്‍ പദ്ധതികളും പ്രവാസി ക്ഷേമ പദ്ധതികളും ചിട്ടികളും തമ്മില്‍ ലയിപ്പിക്കാനും ബജറ്റില്‍ തീരുമാനമുണ്ട്. യുഎഇക്ക് പുറമെ മറ്റു രാജ്യങ്ങള്‍ കൂടി ഉള്‍പ്പെടുന്ന പദ്ധതിയില്‍ നിക്ഷേപകരുടെ താല്‍പ്പര്യത്തിനനുസരിച്ച് പദ്ധതി തെരഞ്ഞെടുക്കാന്‍ അവസരമുണ്ടാകും. ഗള്‍ഫ് രാജ്യങ്ങളില്‍വെച്ച് മരണമടയുന്ന പ്രവാസികളുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ചെലവ് നോര്‍ക്ക വഹിക്കും.

Comments

comments

Categories: FK News
Tags: Kerala