അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്ക് പെന്‍ഷന്‍

അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്ക് പെന്‍ഷന്‍

ന്യൂഡല്‍ഹി: തൊഴിലാളികള്‍ക്ക് പെന്‍ഷന്‍ പദ്ധതിയുമായി കേന്ദ്ര സര്‍ക്കാരിന്റെ ഇടക്കാല ബജറ്റ്. അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്ക് പങ്കാളിത്ത പെന്‍ഷന്‍ ഏര്‍പ്പെടുത്തുമെന്ന് ധനമന്ത്രി പിയുഷ് ഗോയല്‍ ബജറ്റില്‍ പ്രഖ്യാപിച്ചു.

തൊഴിലാളികള്‍ക്ക് പ്രതിമാസം 3000 രൂപ പെന്‍ഷന്‍ നല്‍കുന്നതാണ് പദ്ധതി. അതേസമയം ലോകത്തിലെ ഏറ്റവും വലിയ പെന്‍ഷന്‍ പദ്ധതി ഈ സാമ്പത്തിക വര്‍ഷം ആരംഭിക്കുമെന്നും ബജറ്റില്‍ പ്രഖ്യാപനം നടത്തിയിട്ടുണ്ട്.100 രൂപയാണ് വിഹിതമായി അടയ്‌ക്കേണ്ടത്. തുല്യ തുക തന്നെ സര്‍ക്കാരും അടയ്ക്കും.60 വയസ് പൂര്‍ത്തിയാകുമ്പോള്‍ തുക ലഭിക്കും.

ഗ്രാറ്റുവിറ്റി പരിധി 10 ലക്ഷം രൂപയില്‍ നിന്നും 30 ലക്ഷമാക്കി ഉയര്‍ത്തിയതാണ് ബജറ്റിലെ മറ്റൊരു പ്രഖ്യാപനം.

Comments

comments

Categories: Business & Economy, Slider

Related Articles