നാവിക ശക്തിക്ക് പുതു ഉണര്‍വ്, ആറ് അന്തര്‍വാഹിനികള്‍ നിര്‍മ്മിക്കാന്‍ ഇന്ത്യ

നാവിക ശക്തിക്ക് പുതു ഉണര്‍വ്, ആറ് അന്തര്‍വാഹിനികള്‍ നിര്‍മ്മിക്കാന്‍ ഇന്ത്യ

ന്യൂഡല്‍ഹി: തദ്ദേശിയമായി ആറ് അന്തര്‍വാഹിനികര്‍ നിര്‍മ്മിക്കാന്‍ ഇന്ത്യ തയാറെടുക്കുന്നു. ഇതിനായി 40,000 കോടിയുടെ കരാറിന് കേന്ദ്ര പ്രതിരോധ മന്ത്രാലയം അനുമതി നല്‍കി. ഇന്ത്യയുടെ നാവിക ശക്തിക്ക് കൂടുതല്‍ ഉണര്‍വ് നല്‍കുന്നതാണ് പുതിയ നീക്കം.

വിദേശ പ്രതിരോധ നിര്‍മ്മാതാക്കളുടെ പങ്കാളിത്തത്തോടെ ഇന്ത്യന്‍ സൈന്യത്തിന്റെ സഹകരണത്തോടെയാണ് അന്തര്‍വാഹിനികള്‍ നിര്‍മ്മിക്കുക. അന്തര്‍വാഹിനികളോടൊപ്പം 5,000 മിലന്‍ 2ടി ടാങ്ക് മിസൈലുകള്‍ വാങ്ങുന്നതിനുള്ള കരാറും പ്രതിരോധമന്ത്രാലയം ഒപ്പുവച്ചു.

അതേസമയം, നാവിക സേനയുടെ ആണവ അന്തര്‍വാഹിനിയായ ഐ.എന്‍.എസ് അരിഹന്തിനും അന്തര്‍വാഹിനിയായ കാല്‍വരി ക്ലാസിനും ഹെവിവെയ്റ്റ് ടോര്‍പെഡോസ് (കപ്പല്‍വേധ മിസൈല്‍) വാങ്ങുന്നതിനുള്ള നിര്‍ദ്ദേശം പ്രതിരോധ മന്ത്രാലയം പരിഗണിക്കുന്നുണ്ടെന്നാണ് സൂചന.

ആണവ പോര്‍മുനയുള്ള ബാലിസ്റ്റിക്ക് മിസൈല്‍ വഹിക്കാനാവുന്ന ഇന്ത്യയുടെ ആദ്യത്തെ അന്തര്‍വാഹിനിയാണ് ഐ.എന്‍.എസ് അരിഹന്ത്.

Comments

comments

Categories: Current Affairs, Slider
Tags: submarines