വ്യോമസേന വിമാനം തകര്‍ന്നു വീണ് 2 പൈലറ്റുമാര്‍ കൊല്ലപ്പെട്ടു

വ്യോമസേന വിമാനം തകര്‍ന്നു വീണ് 2 പൈലറ്റുമാര്‍ കൊല്ലപ്പെട്ടു

ബെംഗളൂരു : ബെംഗളൂരു എച്ച്എഎല്‍ വിമാനത്താവളത്തിനു സമീപത്ത് വ്യോമസേന വിമാനം തകര്‍ന്നു വീണ് രണ്ടു പൈലറ്റുമാര്‍ കൊല്ലപ്പെട്ടു. സ്‌ക്വാഡ്രോണ്‍ ലീഡര്‍മാരായ സമീര്‍ അബ്രോല്‍, സിദ്ധാര്‍ത്ഥ് നേഗി എന്നിവരാണ് മരിച്ചത്. അപകട കാരണം വ്യക്തമല്ല.

രാവിലെ 10.30ഓടെയാണ് അപകടമുണ്ടായത്. പരിശീലനപ്പറക്കലിന് ഒരുങ്ങുന്നതിനിടെയായിരുന്നു അപകടം.

വ്യോമസേനയുടെ ഐഎഎഫ് മിറാഷ് 2000 വിമാനമാണ് തകര്‍ന്നുവീണത്. സമീര്‍ അബ്രോണ സംഭവസ്ഥലത്തു വെച്ചും സിദ്ധാര്‍ത്ഥ് ആശുപത്രിയിലുമാണ് മരിച്ചത്.

അപകടഘട്ടത്തില്‍ രക്ഷപ്പെടാനുള്ള ഇജക്റ്റ് സംവിധാനം ഉപയോഗിച്ചു പൈലറ്റുമാര്‍ പുറത്തെത്തിയെങ്കിലും വിമാനത്തിന്റെ തീപിടിച്ച അവശിഷ്ടങ്ങളിലേക്കാണ് ഒരു പൈലറ്റ് വീണത്. സംഭവസ്ഥത്തുതന്നെ അദ്ദേഹം മരിച്ചു. ഗുരുതരമായി പരുക്കേറ്റ രണ്ടാമത്തെ പൈലറ്റിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.

Comments

comments

Categories: Current Affairs
Tags: jet crash