ആയുഷ്മാന്‍ ഭാരത് വഴി 50 കോടി ജനങ്ങള്‍ക്ക് ചികിത്സ ലഭ്യമാക്കി

ആയുഷ്മാന്‍ ഭാരത് വഴി 50 കോടി ജനങ്ങള്‍ക്ക് ചികിത്സ ലഭ്യമാക്കി

ന്യൂഡെല്‍ഹി: പ്രധാനമന്ത്രി ആയുഷ്മാന്‍ ഭാരത് ആരോഗ്യ ഇന്‍ഷൂറന്‍സ് പദ്ധതിയിലൂടെ 50  കോടി  ജനങ്ങള്‍ക്ക് ചികിത്സ ലഭ്യമാക്കിയെന്ന് ധനമന്ത്രി പീയുഷ് ഗോയല്‍. ലോകത്തിലെ ഏറ്റവും വലിയ ആരോഗ്യ ഇന്‍ഷൂറന്‍സ് പദ്ധതിയാണിതെന്നും ബജറ്റ് അവതരണത്തില്‍ മന്ത്രി വ്യക്തമാക്കി.

ധനമന്തി അരുണ്‍ ജെയ്റ്റ്‌ലി കഴിഞ്ഞ ബജറ്റിലാണ് പദ്ധതി പ്രഖ്യാപിച്ചത്. 2018 സെപ്റ്റംബര്‍ 25ന് ആണ് പദ്ധതി രാജ്യത്ത് നിലവില്‍ വന്നത്.

പദ്ധതി പ്രകാരം കിടത്തി ചികിത്സയ്ക്കും മരുന്നുകള്‍ക്കും വരുന്ന ചെലവുകളാണ് ലഭ്യമാക്കുക. പരിശോധന, സര്‍ജറി എന്നിവ ഉള്‍പ്പെടെ 1350 ഇനം ചെലവുകള്‍ പദ്ധതിയുടെ ഭാഗമായിട്ടുണ്ട്.

Comments

comments

Categories: Current Affairs, Slider

Related Articles