ആരോഗ്യമേഖലയ്ക്ക് 788 കോടി രൂപ

ആരോഗ്യമേഖലയ്ക്ക് 788 കോടി രൂപ

സംസ്ഥാനത്തെ 14 മെഡിക്കല്‍ കോളെജുകള്‍ക്കായി 232 കോടി ചെലവഴിക്കും. 200 ഓളം പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റും. എല്ലാ മെഡിക്കല്‍ കോളെജുകളിലും ഓങ്കോളജി വകുപ്പും ജില്ലാ ആശുപത്രികളില്‍ കാര്‍ഡിയോളജി വിഭാഗവും താലൂക്ക് ആശുപത്രികളില്‍ ട്രോമ കെയര്‍ യൂണിറ്റും യാഥാര്‍ത്ഥ്യമാക്കും. ഒപിയും ഒപി ലാബും ഉച്ചയ്ക്കു ശേഷവും പ്രവര്‍ത്തിക്കും.

കേന്ദ്ര സര്‍ക്കാരിന്റെ ആയുഷ്മാന്‍ ഭാരത് സമഗ്ര ഇന്‍ഷുറന്‍സ് പദ്ധതി സംസ്ഥാന സര്‍ക്കാരിന്റെ മെച്ചപ്പെട്ട പങ്കാളിത്തത്തോടെ നടപ്പാക്കും. മല എലിയെ പ്രസവിച്ച പോലെയാണ് കേന്ദ്രത്തിന്റെ ഇന്‍ഷുറന്‍സ് പദ്ധതിയെന്നും വിഹിതം അപര്യാപ്തമാണെന്നും ഐസക് കുറ്റപ്പെടുത്തി. സംസ്ഥാനത്തെ മുഴുവന്‍ കുടുംബങ്ങള്‍ക്കും ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്ന സമഗ്ര ആരോഗ്യ സുരക്ഷാ പദ്ധതി സര്‍ക്കാര്‍ നടപ്പിലാക്കും. 42 ലക്ഷം പേരുടെ ഇന്‍ഷുറന്‍സ് പ്രീമിയം സര്‍ക്കാര്‍ അടയ്ക്കും. ആര്‍എസ്ബിഐ-കാരുണ്യ പദ്ധതികള്‍ സംയോജിപ്പിക്കും.

Comments

comments

Categories: FK News, Slider