എല്ലാ വിഭാഗത്തിന്റേയും സ്വപ്‌നങ്ങള്‍ മോദി സര്‍ക്കാര്‍ നിറവേറ്റിയെന്ന് രാഷ്ട്രപതി

എല്ലാ വിഭാഗത്തിന്റേയും സ്വപ്‌നങ്ങള്‍ മോദി സര്‍ക്കാര്‍ നിറവേറ്റിയെന്ന് രാഷ്ട്രപതി

ന്യൂഡെല്‍ഹി: രാജ്യത്തെ എല്ലാ വിഭാഗത്തിന്റെയും സ്വപ്നങ്ങള്‍ മോദി സര്‍ക്കാര്‍ നിറവേറ്റിയതായി രാഷ്ട്രപതി രാംനാഥ് കോവിന്ദ്. ബജറ്റ് സമ്മേളനത്തിന് മുന്നോടിയായി ഇരുസഭകളുടെയും സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജ്യത്തെ സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ഉന്നമനം സര്‍ക്കരിന്റെ ലക്ഷ്യമാണ്. മുസ്ലിം സ്ത്രീകളുടെ അവകാശങ്ങള്‍ മുന്‍നിര്‍ത്തിയാണ് മുത്തലാക് നിരോധന ബില്‍ പാസ്സാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുമെന്നും രാഷ്ട്രപതി പറഞ്ഞു.

21 കോടി ഭാരതീയര്‍ക്ക് ജീവന്‍ ജ്യോതി യോജനയുടെ ആനുകൂല്യം ലഭിച്ചു. കൂടാതെ, ആവാസ് യോജനയിലൂടെ 1.3 കോടി ജനങ്ങള്‍ക്ക് പാര്‍പ്പിടം ലഭിച്ചു.ജന്‍ ധന്‍ യോജനയുടെ കീഴില്‍ 34 കോടി ജനങ്ങള്‍ ബാങ്ക് എക്കൗണ്ട് തുറന്നു.ധനപരമായ ആനുകൂല്യങ്ങള്‍ സാധാരണക്കാരനും പര്യാപ്തമായി.

രാജ്യത്തെ വ്യാപാര വ്യവസായമേഖലയെ കൂടുതല്‍ സുതാര്യമാക്കിക്കൊണ്ട് സര്‍ക്കാര്‍ ജിഎസ്ടി നടപ്പിലാക്കിയതായും രാഷ്ട്രപതി പറഞ്ഞു.

2017-18 കാലത്ത് രാജ്യത്തെ 12 കോടി 30 ലക്ഷത്തിലധികം ആളുകള്‍ വിമാന യാത്രാ നടത്തിയതായി രാഷ്ട്രപതി ചൂണ്ടിക്കാട്ടി. വ്യോമാഗതഗതത്തില്‍ വന്ന സുതാര്യതയും ആനുകൂല്യങ്ങളുമാണ് ഇതിന് പിന്നില്‍.ഇതിലൂടെ മധ്യവര്‍ഗക്കാരുടെ വിമാനയാത്രയെന്ന സ്വപ്നം നിറവേറ്റാനും സര്‍ക്കാരിന് കഴിഞ്ഞു.

മോദി സര്‍ക്കാരിന്റെ അവസാനത്തെ പൊതുബജറ്റ് വെള്ളിയാഴ്ച രാവിലെ 11ന് ധനവകുപ്പിന്റെ താല്‍ക്കാലിക ചുമതല വഹിക്കുന്ന മന്ത്രി പീയൂഷ് ഗോയല്‍ ലോക്‌സഭയില്‍ അവതരിപ്പിക്കും. ഇത്തവണ ഇടക്കാല ബജറ്റാണ് അവതരിപ്പിക്കുന്നത്.

Comments

comments

Categories: Current Affairs, Slider