ടാറ്റ ഹെക്‌സ വില വര്‍ധിപ്പിച്ചു

ടാറ്റ ഹെക്‌സ വില വര്‍ധിപ്പിച്ചു

ഡെല്‍ഹി എക്‌സ് ഷോറൂം വില 12.99 ലക്ഷം മുതല്‍ 18.16 ലക്ഷം രൂപ വരെ

ന്യൂഡെല്‍ഹി : ടാറ്റ ഹെക്‌സ എസ്‌യുവിയുടെ വില വര്‍ധിപ്പിച്ചു. 12.99 ലക്ഷം മുതല്‍ 18.16 ലക്ഷം രൂപ വരെയാണ് ഇപ്പോള്‍ ഡെല്‍ഹി എക്‌സ് ഷോറൂം വില. എക്‌സ്ഇ എന്ന ബേസ് വേരിയന്റിന് 42,000 രൂപയാണ് വര്‍ധിച്ചത്. മറ്റെല്ലാ വേരിയന്റുകള്‍ക്കും 19,000 രൂപ വീതം വര്‍ധിപ്പിച്ചു. വില വര്‍ധിപ്പിച്ചതോടെ ടാറ്റ നിരയില്‍ ഏറ്റവും വിലയേറിയ മോഡലായി ഹെക്‌സ എസ്‌യുവി മാറി. ഈയിടെ പുറത്തിറക്കിയ ഹാരിയര്‍ എസ്‌യുവിയാണ് രണ്ടാം സ്ഥാനത്ത്.

ടാറ്റ ഹെക്‌സ തുടര്‍ന്നും ഏഴ് വേരിയന്റുകളില്‍ വില്‍ക്കും. ഒരു എന്‍ജിനും മൂന്ന് ഗിയര്‍ബോക്‌സ് ഓപ്ഷനുകളുമാണ് ഹെക്‌സയില്‍ നല്‍കിയിരിക്കുന്നത്. 2.2 ലിറ്റര്‍, 4 സിലിണ്ടര്‍, ടര്‍ബോ-ഡീസല്‍ എന്‍ജിന്‍ എക്‌സ്ഇ എന്ന ബേസ് വേരിയന്റില്‍ 150 എച്ച്പി കരുത്തും 320 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. 5 സ്പീഡ് മാന്വല്‍ ഗിയര്‍ബോക്‌സാണ് കൂട്ട്. മറ്റ് ആറ് വേരിയന്റുകളില്‍ 156 എച്ച്പി കരുത്തും 400 എന്‍എം ടോര്‍ക്കുമാണ് മോട്ടോര്‍ പുറപ്പെടുവിക്കുന്നത്. 6 സ്പീഡ് മാന്വല്‍ അല്ലെങ്കില്‍ ഓട്ടോമാറ്റിക് എന്നിവയാണ് ഗിയര്‍ബോക്‌സ് ഓപ്ഷനുകള്‍. ടോപ് സ്‌പെക് എക്‌സ്ടി വേരിയന്റില്‍ മാന്വല്‍ ഗിയര്‍ബോക്‌സ് സഹിതം 4 വീല്‍ ഡ്രൈവ് ഹെക്‌സ ലഭ്യമാണ്.

വേരിയന്റ് വില

എക്‌സ്ഇ 12.99 ലക്ഷം

എക്‌സ്എം 14.38 ലക്ഷം

എക്‌സ്എം പ്ലസ് 15.46 ലക്ഷം

എക്‌സ്എംഎ 15.62 ലക്ഷം

എക്‌സ്ടി 16.83 ലക്ഷം

എക്‌സ്ടിഎ 17.99 ലക്ഷം

എക്‌സ്ടി 4 വീല്‍ ഡ്രൈവ് 18.16 ലക്ഷം

Comments

comments

Categories: Auto
Tags: Tata Hexa