സംസ്ഥാന ബഡ്ജറ്റ് 2019:നവകേരള നിര്‍മ്മാണത്തിന് പ്രത്യേക പരിഗണന

സംസ്ഥാന ബഡ്ജറ്റ് 2019:നവകേരള നിര്‍മ്മാണത്തിന് പ്രത്യേക പരിഗണന

തിരുവനന്തപുരം: നവ കേരള നിര്‍മാണത്തിന് പ്രത്യേക പരിഗണന നല്‍കി സംസ്ഥാന ബജറ്റ്. 1000 കോടി രൂപ പ്രളയ പുനര്‍നിര്‍മാണത്തിനായി വകയിരുത്തും. നവകരേളത്തിനായി 25 പദ്ധതികളും ബജറ്റില്‍ പ്രഖ്യാപിച്ചു.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഇതുവരെ 3229 കോടി രൂപ കിട്ടി. ഇതിനകം നിധിയില്‍ നിന്ന് 1732 കോടി രൂപ ചെലവഴിച്ചിട്ടുണ്ട്. ഇതിന് പുറമേ വീട് നിര്‍മാണത്തിന്, വായ്പാസഹായം ഉള്‍പ്പടെയുള്ള ചെലവുണ്ട്, പുനര്‍നിര്‍മാണത്തിന് ആയിരം കോടി രൂപ അനുവദിച്ചു.

കൃഷി ഉള്‍പ്പടെയുള്ള വരുമാനമാര്‍ഗവും തകര്‍ച്ചയിലായി. ജീവനോപാധികള്‍ കണ്ടെത്താന്‍ ഒരു വാര്‍ഷികപദ്ധതി നടപ്പാക്കും. ഇതിനായി 118 സ്‌കീമുകളുണ്ട്. ഇതിനായി 4700 കോടി രൂപ വകയിരുത്തി. തൊഴിലുറപ്പ് പദ്ധതിയില്‍ സംസ്ഥാനവിഹിതമായി 210 കോടി രൂപ വകയിരുത്തി. അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിയുടെ വിഹിതം 75 കോടിയാക്കി ഉയര്‍ത്തി .

ഈ വര്‍ഷത്തെ ജില്ലാ ക്രെഡിറ്റ് സ്‌കീമുകളുടെ വിഹിതം കൂട്ടി. ഇതില്‍ 75 ശതമാനം കൃഷിക്ക് സഹായം നല്‍കുന്നെന്ന് ഉറപ്പ്വ രുത്തും. പ്രളയബാധിത പഞ്ചായത്തുകള്‍ക്കായി 250 കോടി രൂപ വകയിരുത്തി.

അതേസമയം നവോത്ഥാനത്തെക്കുറിച്ച് സമഗ്ര പഠന മ്യൂസിയം തിരുവനന്തപുരത്ത് സ്ഥാപിക്കും. വനിതാമതില്‍ ഉയര്‍ന്ന പാതയില്‍ എല്ലാ ജില്ലകളിലും നവോത്ഥാന ആശയങ്ങളെക്കുറിച്ച് പറയുന്ന മതില്‍ച്ചിത്രങ്ങള്‍ വരയ്ക്കും. ലളിതകലാഅക്കാദമി മുന്‍കൈയെടുക്കും. സ്ത്രീ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്ന സ്ത്രീകളിലൊരാള്‍ക്ക് വര്‍ഷത്തിലൊരിക്കല്‍ ദാക്ഷായണി വേലായുധന്റെ പേരിലുള്ള ഒരു പുരസ്‌കാരം നല്‍കും. ഇതിനായി രണ്ട് കോടി രൂപ നീക്കി വച്ചു.

Comments

comments

Categories: Current Affairs, Slider
Tags: State Budget