തിരു-കാസര്‍ഗോഡ് എക്‌സ്പ്രസ് കേരളം

തിരു-കാസര്‍ഗോഡ് എക്‌സ്പ്രസ് കേരളം
  • 1.45 ലക്ഷം കോടി ചെലവ് പ്രതീക്ഷിക്കുന്ന ബജറ്റ്
  • രണ്ടു വര്‍ഷത്തെ പ്രളയ സെസ് നിലവില്‍ വന്നു
  • കേരള ബാങ്ക് ഈ വര്‍ഷം തന്നെ

തിരുവനന്തപുരം: നികുതി വര്‍ധനയിലൂന്നിയും അടിസ്ഥാന സൗകര്യ വികസനത്തിന് കളമൊരുക്കിയും പ്രളയം തകര്‍ത്ത കേരളത്തിന്റെ ബജറ്റ്. പിണറായി വിജയന്‍ സര്‍ക്കാരിന്റെ നാലാമത്തെയും തന്റെ പത്താമത്തെയും ബജറ്റ് നിയമസഭയില്‍ അവതരിപ്പിച്ച ധനമന്ത്രി ഡോ. തോമസ് ഐസക്, സംസ്ഥാനം നേരിടുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധിയെ കുറിച്ച് ഒരിക്കല്‍കൂടി ഊന്നിപ്പറഞ്ഞാണ് തുടങ്ങിയത്. പ്രളയത്തില്‍ നിന്ന് കരകയറാന്‍ രണ്ട് വര്‍ഷത്തേക്ക് വ്യാപകമായി സെസ് പിരിക്കാനാണ് തീരുമാനം. സംസ്ഥാനത്തിന്റെ പുനര്‍നിര്‍മാണത്തിന് 25 പദ്ധതികളും ധനമന്ത്രി പ്രഖ്യാപിച്ചു. പ്രളയബാധിത പഞ്ചായത്തുകള്‍ക്ക് സമഗ്ര ജീവിതോപാധി പദ്ധതികള്‍ നടപ്പാക്കാന്‍ 250 കോടി രൂപ വകയിരുത്തി. തിരുവനന്തപുരം-കാസര്‍കോഡ് അതിവേഗ റെയ്ല്‍പാതയാണ് ബജറ്റിലെ വമ്പന്‍ പദ്ധതി. നിലവിലെ പാതക്ക് സമാന്തരമായി, 515 കിലോമീറ്റര്‍ ദൂരമുള്ള എക്‌സ്പ്രസ് പാത നിര്‍മിക്കാന്‍ 55,000 കോടി ചെലവാണ് പ്രതീക്ഷിക്കുന്നതെന്ന് ഐസക് പറഞ്ഞു. വടക്കു നിന്ന് തെക്കന്‍ കേരളത്തിലേക്കുള്ള യാത്രാസമയം നാല് മണിക്കൂറാക്കി ചുരുക്കുന്നതാണ് പദ്ധതി. ബേക്കല്‍ മുതല്‍ കോവളം വരെയുള്ള ജലപാത 585 കോടി രൂപ ചെലവില്‍ 2020 ല്‍ തന്നെ പൂര്‍ത്തീകരിക്കും. അടുത്ത അഞ്ച് വര്‍ഷം കൊണ്ട് 6,000 കിലോമീറ്റര്‍ റോഡുകള്‍ നിര്‍മിക്കാനും സര്‍ക്കാര്‍ പദ്ധതിയിടുന്നു. പ്രാദേശിക പ്രത്യേകതകള്‍ കണക്കിലെടുത്ത് പ്രത്യേക ഡിസൈനുകള്‍ തയാറാക്കിയാവും പ്രളയം തകര്‍ത്ത റോഡുകളുടെ നിര്‍മാണം. പൊതുമരാമത്ത് വകുപ്പിന് 1,367 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. പ്രളയം സൃഷ്ടിച്ച ആഘാതത്തില്‍ നിന്നും കരകയറാന്‍ കേന്ദ്ര സര്‍ക്കാര്‍ സഹായിച്ചില്ലെന്നും 3,000 കോടി രൂപ മാത്രമാണ് അനുവദിച്ചതെന്നും ധനമന്ത്രി കടന്നാക്രമണവും നടത്തി.

സ്വന്തം ബാങ്ക്

ഈ വര്‍ഷം നടപ്പാക്കാനുദ്ദേശിക്കുന്ന പ്രധാന പദ്ധതി. ആര്‍ബിഐ അനുമതി കിട്ടിയ സാഹചര്യത്തില്‍ സഹകരണ നിയമം ഭേഗദതി ചെയ്ത് ബാങ്ക് രൂപീകരണത്തിന് സര്‍ക്കാര്‍ വഴിയൊരുക്കും. സംസ്ഥാന തലത്തിലുള്ള സഹകരണ ബാങ്കുകളും ജില്ലാ സഹകരണ ബാങ്കുകളും അവയുടെ ശാഖകളും യോജിപ്പിച്ച് സംസ്ഥാനത്തെ ഏറ്റവും വലിയ ബാങ്കാവും നിലവില്‍ വരിക. രാജ്യത്തെ ആദ്യ ഷെഡ്യൂള്‍ഡ് ബാങ്കും കേരള ബാങ്ക് ആയിരിക്കുമെന്ന് ധനമന്ത്രി വ്യക്തമാക്കി.

വിലക്കയറ്റം രൂക്ഷമായേക്കും

സാമ്പത്തിക പ്രതിസന്ധിയുടെ അധിക ഭാരം ജനങ്ങളുടെ ചുമലിലേക്കിടുകയാണ് സര്‍ക്കാര്‍. അഞ്ച് ശതമാനത്തിന് താഴെ നികുതിയുള്ള ചെറുകിട ഉല്‍പ്പന്നങ്ങളൊഴികെ മറ്റെല്ലാത്തിനും രണ്ട് വര്‍ഷത്തേക്ക് പ്രളയ സെസ് നിലവില്‍ വന്നു. സ്വര്‍ണം, വെള്ളി, പ്ലാറ്റിനം ആഭരണങ്ങള്‍ക്ക് കാല്‍ ശതമാനവും 12, 18, 28 ശതമാനം ജിഎസ്ടിയുള്ള ഉല്‍പ്പന്ന-സേവനങ്ങള്‍ക്ക് ഒരു ശതമാനവുമാണ് സെസ്. 3,000 ചതുരശ്ര അടിയിലേറെ വിസ്തീര്‍ണമുള്ള വീടുകള്‍ക്കും അധിക നികുതി നല്‍കണം. സിനിമാ ടിക്കറ്റിന് 10 ശതമാനം വിനോദ നികുതി ഏര്‍പ്പെടുത്തി. ബിയറും വൈനും അടക്കം എല്ലാത്തരം മദ്യങ്ങള്‍ക്കും രണ്ട് ശതമാനമാണ് നികുതി വര്‍ധന. 20 ലക്ഷം മുതല്‍ 50 ലക്ഷം രൂപ വരുമാനമുള്ളവര്‍ ആറ് ശതമാനം സേവന നികുതി നല്‍കണം.

വില കൂടുന്നവ: കംപ്യൂട്ടര്‍, മൊബീല്‍ ഫോണ്‍, ടിവി, ഫ്രിഡ്ജ്, എസി, മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങള്‍, എല്‍ഇഡി ബള്‍ബ്, തുണി, കണ്ണട, കോണ്ടാക്റ്റ് ലെന്‍സ്, ചെരിപ്പ്്, ലെതര്‍ ഉല്‍പ്പന്നങ്ങള്‍, സിമെന്റ്, ഗ്രാനൈറ്റ്, സെറാമിക് ടൈല്‍സ്, മാര്‍ബിള്‍, പെയിന്റ്, വാര്‍ണിഷ്, മോട്ടോര്‍ വാഹനങ്ങള്‍, ടയര്‍, എഞ്ചിനുകള്‍, ആയുര്‍വേദ മരുന്നുകള്‍, ടൂത്ത് പേസ്റ്റ്, സംസ്‌കരിച്ച ഭക്ഷ്യവസ്തുക്കള്‍, കുപ്പി വെള്ളം, ശീതള പാനീയങ്ങള്‍, പഞ്ചസാര, പാല്‍, പാല്‍ ഉല്‍പ്പന്നങ്ങള്‍, ബിസ്‌കറ്റ്, സ്‌കൂള്‍ ബാഗ്, നോട്ട് ബുക്ക്, പേന, പെന്‍സില്‍, തയ്യല്‍ സൂചി, സ്പൂണുകള്‍, എല്‍പിജി സ്റ്റൗ, പാത്രങ്ങള്‍, അലുമിനിയം ഉല്‍പ്പന്നങ്ങള്‍, ടോയ്‌ലറ്റ് ടിഷ്യൂ പേപ്പര്‍, സോപ്പ്, സൗന്ദര്യ വര്‍ധക വസ്തുക്കള്‍, ഷാംപൂ, പശ, ബ്ലെയിഡ്, മുള കൊണ്ടുള്ള ഉരുപ്പടികള്‍, ഫര്‍ണിച്ചര്‍, കയര്‍, ഹോട്ടല്‍ മുറികള്‍, സിഗരറ്റ്, പാന്‍ മസാല, ആശുപത്രി ഉപകരണങ്ങള്‍, ഗ്ലൂക്കോ മീറ്റര്‍, ലോട്ടറി,

Comments

comments

Categories: FK News, Slider