ജെറ്റ് എയര്‍വേയ്‌സിന്റെ അഞ്ച് വിമാനങ്ങള്‍ പറക്കല്‍ നിര്‍ത്തി

ജെറ്റ് എയര്‍വേയ്‌സിന്റെ അഞ്ച് വിമാനങ്ങള്‍ പറക്കല്‍ നിര്‍ത്തി

ന്യൂഡെല്‍ഹി: മൂന്ന് വിമാനങ്ങള്‍ ലീസിന് നല്‍കിവയര്‍ക്ക് തിരിച്ചേല്‍പ്പിക്കുകയാണെന്നും വിവിധ കാരണങ്ങളാല്‍ അഞ്ച് വിമാനങ്ങള്‍ സര്‍വീസ് നിര്‍ത്തിയതായും ജെറ്റ് എയര്‍വെയ്‌സ്.

അഞ്ച് വിമാനങ്ങള്‍ സര്‍വീസ് നിര്‍ത്തിയത് മൂലം ചൊവ്വാഴ്ച മാത്രം 19 സര്‍വീസുകളാണ് ക്യാന്‍സല്‍ ചെയ്യേണ്ടിവന്നത്.

എന്‍ജിന്‍ ലീസുകളുടെ കാലാവധി കഴിഞ്ഞതും സാങ്കേതിക കാരണങ്ങളുമാണ് വിമാനങ്ങള്‍ നിലത്തിറക്കിയതിന് കാരണമായി അധികൃതര്‍ ചൂണ്ടിക്കാണിക്കുന്നത്. ജെറ്റ് എയര്‍വെയ്‌സിന് വിമാനങ്ങള്‍ ലീസിന് നല്‍കിയ ജിഇസിഎഎസ്, ബിഒസി, അവലോണ്‍, കാപിറ്റല്‍ തുടങ്ങിയ കമ്പനികള്‍ നേരത്തേ തന്നെ നോട്ടീസ് നല്‍കിയിരുന്നു.

കമ്പനിയുടെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാന്‍ ചര്‍ച്ചകള്‍ നിരവധി നടന്നുവെങ്കിലും പരിഹാരമായിട്ടില്ല.

Comments

comments

Categories: Business & Economy
Tags: Jet Airways