നാലാം പാദത്തില്‍ റെക്കോര്‍ഡ് വരുമാനം രേഖപ്പെടുത്തി ഫേസ്ബുക്ക്

നാലാം പാദത്തില്‍ റെക്കോര്‍ഡ് വരുമാനം രേഖപ്പെടുത്തി ഫേസ്ബുക്ക്

ന്യൂയോര്‍ക്: ഡാറ്റ സുരക്ഷയടക്കം നിരവധി വിവാദങ്ങള്‍ കത്തിക്കയറുമ്പോഴും വരുമാനത്തില്‍ റെക്കോര്‍ഡ് വര്‍ധനവുമായി ഫേസ്ബുക്ക്. 16.91 ബില്യണ്‍ ഡോളറാണ് നാലാം പാദത്തില്‍ കമ്പനി നേടിയത്.കഴിഞ്ഞ വര്‍ഷത്തെക്കാള്‍ 30 ശതമാനം കൂടുതലാണിത്. 16.4 ബില്യണ്‍ ഡോളറാണ് കമ്പനി നേടുകയെന്നായിരുന്നു അനലിസ്റ്റുകള്‍ നിരീക്ഷിച്ചിരുന്നത്.

ഫേസ്ബുക്ക് ഉപയോഗിക്കുന്നവരുടെ എണ്ണം മുന്‍വര്‍ഷത്തെ അപേക്ഷിച്ച് വര്‍ധിച്ചതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടെങ്കിലും സൈറ്റിനെ കൂടുതല്‍ കുടുംബ സൗഹാര്‍ദ്ദമാക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. കുടുംബത്തിലെ എല്ലാവര്‍ക്കും ഉപയോഗപ്രദമായ ആപ്പുകള്‍ ഉടന്‍ പുറത്തിറക്കുമെന്നും ഫേസ്ബുക്ക് അറിയിച്ചു.

ഏറ്റവുമധികം പേര്‍ ഫേസ്ബുക്ക് ഉപയോഗിക്കുന്നത് ഇന്ത്യയിലും ഫിലിപ്പൈന്‍സിലുമാണ്.

കഴിഞ്ഞ വര്‍ഷമുണ്ടായ കേംബ്രിഡ്ജ് അനലറ്റിക്ക വിവാദത്തെ തുടര്‍ന്ന് ഫേസ്ബുക്കിന്റെ ഓഹരികള്‍ കൂപ്പുകുത്തിയിരുന്നു. ഇതിന് പിന്നാലെ പല തവണ വിവരമോഷണ ആരോപണങ്ങളും ഫേസ്ബുക്കിനെ ഉലച്ചു. ഇതെല്ലാം മറികടന്നാണ് കമ്പനി നേട്ടം രേഖപ്പെടുത്തിയത്.

Comments

comments

Categories: Tech
Tags: Facebook