വാഗണ്‍ആര്‍ ആക്‌സസറി കിറ്റുകള്‍ പ്രഖ്യാപിച്ചു

വാഗണ്‍ആര്‍ ആക്‌സസറി കിറ്റുകള്‍ പ്രഖ്യാപിച്ചു

വെബ്‌സൈറ്റ് സന്ദര്‍ശിച്ച് ആക്‌സസറികള്‍ തെരഞ്ഞെടുക്കാം

ന്യൂഡെല്‍ഹി : ഈയിടെ പുറത്തിറക്കിയ മൂന്നാം തലമുറ മാരുതി സുസുകി വാഗണ്‍ആര്‍ ഹാച്ച്ബാക്കിന്റെ ആക്‌സസറി കിറ്റുകള്‍ പ്രഖ്യാപിച്ചു. വിവിധ ആക്‌സസറികള്‍ ഉപയോഗിച്ച് വാഗണ്‍ആര്‍ വ്യക്തിപരമാക്കുന്നതിന് അഥവാ കസ്റ്റമൈസ് ചെയ്യുന്നതിന് അവസരമൊരുക്കുകയാണ് മാരുതി സുസുകി. വ്യത്യസ്തങ്ങളായ ആക്‌സസറികള്‍ പാക്കേജായോ വെവ്വേറെ വാങ്ങുകയോ ചെയ്യാം. വെബ്‌സൈറ്റ് സന്ദര്‍ശിച്ച് ആക്‌സസറികള്‍ തെരഞ്ഞെടുക്കാം. മാരുതി സുസുകി ഡീലര്‍ഷിപ്പുകളില്‍ പാക്കേജുകള്‍ ലഭിക്കും.

മുന്‍, പിന്‍ ബംപര്‍ ഗാര്‍ണിഷ്, ഗ്രില്‍ ഗാര്‍ണിഷ്, സീറ്റ് കവറുകള്‍, ഡിസൈനര്‍ മാറ്റ്, ഇന്റീരിയര്‍ സ്റ്റൈലിംഗ് കിറ്റ്, കളര്‍ ഇന്‍സര്‍ട്ടുകള്‍ സഹിതം ബോഡി സൈഡ് മൗള്‍ഡിംഗ് എന്നീ ആക്‌സസറികള്‍ ഉള്‍പ്പെടുന്ന പ്ലേടൈം എന്ന പാക്കേജാണ് ആദ്യത്തേത്.

റോബസ്റ്റ് എന്ന രണ്ടാമത്തെ പാക്കേജില്‍ മുന്‍, പിന്‍ ബംപര്‍ പ്രൊട്ടക്റ്റര്‍, അലോയ് വീലുകള്‍, ഗ്രില്‍ ഗാര്‍ണിഷ്, സൈഡ് സ്‌കര്‍ട്ടുകള്‍, വീല്‍ ആര്‍ച്ച് ക്ലാഡിംഗുകള്‍, സീറ്റ് കവര്‍, ഡിസൈനര്‍ മാറ്റുകള്‍ എന്നിവ ഉള്‍പ്പെടുന്നു. എസി കണ്‍ട്രോള്‍ സറൗണ്ടുകള്‍, ഗിയര്‍ബോക്‌സ്, ഡോര്‍ ഹാന്‍ഡിലുകള്‍ എന്നിവയ്ക്കായി മൂന്ന് കളര്‍ ഓപ്ഷനുകളിലൊന്ന് തെരഞ്ഞെടുക്കാവുന്ന ഇന്റീരിയര്‍ സ്റ്റൈലിംഗ് കിറ്റ് റോബസ്റ്റ് പാക്കേജിന്റെ ഭാഗമാണ്.

ഫ്രണ്ട് ലോവര്‍ ഗ്രില്‍ ഗാര്‍ണിഷ്, സീറ്റ് കവറുകള്‍, ഡോര്‍ സില്‍ ഗാര്‍ഡ്, റിയര്‍ ബംപര്‍ ഗാര്‍ണിഷ്, മാറ്റുകള്‍, ഇന്റീരിയര്‍ സ്റ്റൈലിംഗ് കിറ്റ്, ബോഡി സൈഡ് മൗള്‍ഡിംഗ് എന്നീ ആക്‌സസറികള്‍ ഉള്‍പ്പെടുന്നതാണ് കാസ എന്ന മൂന്നാമത്തെ പാക്കേജ്.

Comments

comments

Categories: Auto