സ്വകാര്യ വിമാനങ്ങള്‍ക്കായുള്ള ഇന്ത്യയിലെ ആദ്യ ടെര്‍മിനല്‍ ഡെല്‍ഹിയില്‍

സ്വകാര്യ വിമാനങ്ങള്‍ക്കായുള്ള ഇന്ത്യയിലെ ആദ്യ ടെര്‍മിനല്‍ ഡെല്‍ഹിയില്‍

ന്യൂഡെല്‍ഹി: സ്വകാര്യ വിമാനങ്ങള്‍ക്കായുള്ള രാജ്യത്തെ ആദ്യത്തെ ടെര്‍മിനല്‍ ഡെല്‍ഹി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഒരുങ്ങുന്നു. മേയ് മാസത്തോട് കൂടി ടെര്‍മിനല്‍ പൂര്‍ണമായും പ്രവര്‍ത്തന സജ്ജമാകും.

ബിസിനസ് ജെറ്റുകളുടെയും ചാര്‍ട്ടേഡ് വിമാനങ്ങളുടെയും യാത്ര സുഗമമാക്കുന്നതിനു വേണ്ടിയാണ് പ്രത്യേക ടെര്‍മിനല്‍ വരുന്നത്. 70 ലേറെ വിമാനങ്ങള്‍ക്കുള്ള പാര്‍ക്കിംഗ് ബേ, രണ്ട് എയര്‍ക്രാഫ്റ്റ് ഹാങ്ങേഴ്‌സ്, രണ്ട് ഫിക്‌സഡ് ബേസ് ഒപ്പറേറ്റേഴ്‌സ് എന്നീ സൗകര്യങ്ങള്‍ ടെര്‍മിനലില്‍ ഉണ്ടായിരിക്കും. ടെര്‍മിനലിലേക്ക് പ്രത്യേക റോഡ് സൗകര്യവും ഒരുക്കിയിട്ടുണ്ട്.

ദിവസം 60 സര്‍വീസുകള്‍ നടത്താന്‍ സാധിക്കും വിധമാണ് ടെര്‍മിനല്‍ ഒരുക്കിയിരിക്കുന്നത്. ഏപ്രില്‍ ഒന്നിനാണ് ടെര്‍മിനലിലെ പരീക്ഷണപ്പറക്കല്‍ നടത്തുക.

Comments

comments

Categories: Current Affairs