അറ്റ ലാഭത്തില്‍ ഇടിവുമായി ഐഒസി

അറ്റ ലാഭത്തില്‍ ഇടിവുമായി ഐഒസി

ന്യൂഡെല്‍ഹി: നടപ്പു സാമ്പത്തിക വര്‍ഷത്തിലെ മൂന്നാം പാദത്തില്‍ അറ്റ ലാഭത്തില്‍ ഇടിവുമായി പൊതുമേഖലാ എണ്ണക്കമ്പനിയായ ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ (ഐഒസി). ഡിസംബര്‍ പാദത്തില്‍ കമ്പനിയുടെ ലാഭം 78 ശതമാനം ഇടിഞ്ഞ് 716 കോടി രൂപയായി. മുന്‍ വര്‍ഷം സമാന പാദത്തില്‍ 7,883.22 കോടി രൂപയായിരുന്നു ലാഭമായി കമ്പനി രേഖപ്പെടുത്തിയിരുന്നത്.

മൂന്നാം പാദത്തില്‍ അറ്റ വില്‍പ്പന 1.60 ലക്ഷം കോടി രൂപയായി ഉയര്‍ന്നു. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ പാദത്തില്‍ ഇത് 1.30 ലക്ഷം കോടി രൂപയായിരുന്നു. എബിഡ്ത 3610 കോടി രൂപയായി താഴ്ന്നു. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ പാദത്തിലിത് 13,287 കോടി രൂപയായിരുന്നു.

Comments

comments

Categories: Business & Economy