സ്വര്‍ണ വില സര്‍വകാല റെക്കോര്‍ഡില്‍

സ്വര്‍ണ വില സര്‍വകാല റെക്കോര്‍ഡില്‍

കൊച്ചി : സംസ്ഥാനത്ത് സ്വര്‍ണ വില റെക്കോഡ് ഉയരത്തില്‍. ബുധനാഴ്ച ഗ്രാമിന് 25 രൂപ വര്‍ധിച്ച് 3075 രൂപയായി. 24,600 രൂപയാണ് പവന്‍ വില. ഇന്നത്തെ വര്‍ധന 200 രൂപ.

കഴിഞ്ഞ ദിവസം പവന് 400 രൂപയുടെ വര്‍ധന രേഖപ്പെടുത്തിയിരുന്നു. 24,200 ആയിരുന്നു ഉയര്‍ന്ന വിലയായി രേഖപ്പെടുത്തിയത്.

രാജ്യാന്തര വിപണിയിലെ വില വര്‍ധനയാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചതെന്ന് വ്യാപാരികള്‍ പറയുന്നു. ആഭ്യന്തര വിപണിയില്‍ സ്വര്‍ണത്തിന് ആവശ്യക്കാര്‍ ഏറിയിട്ടുണ്ട്.

രൂപയുടെ മൂല്യം തുടര്‍ച്ചയായി ഇടിയുന്നതാണ് സ്വര്‍ണത്തിന് തിരിച്ചടിയാകുന്നത്.71 രൂപയ്ക്ക് മുകളിലാണ് കഴിഞ്ഞ കുറച്ചുദിവസങ്ങളായി ഡോളറിനെതിരെ രൂപയുടെ മൂല്യം.അന്താരാഷ്ട്രവിപണിയില്‍ 31 ഗ്രാം ട്രോയ് ഔണ്‍സ് സ്വര്‍ണത്തിന് 1313 ഡോളര്‍ എന്ന നിരക്കിലാണ്. അതോടൊപ്പം രാജ്യത്തെ സ്വര്‍ണഇറക്കുമതിയും ഗണ്യമായി കുറഞ്ഞിട്ടുണ്ട്.

മുന്‍വര്‍ഷങ്ങളില്‍ 1000 ടണ്‍ വരെ ഇറക്കുമതിയുണ്ടായിരുന്ന സ്വര്‍ണം ഇപ്പോള്‍ 750 മുതല്‍ 800 ടണ്‍ വരെ ആയി കുറഞ്ഞിട്ടുണ്ട്. പ്രാദേശിക വിപണിയില്‍ തങ്കക്കട്ടിയുടെ ലഭ്യതയ്ക്കാണ് ഇതോടെ കുറവ് വന്നത്. ഈ വര്‍ഷം അവസാനത്തോടെ അന്താരാഷ്ട്രവിപണിയില്‍ സ്വര്‍ണവില 1400 ഡോളര്‍ കടക്കുമെന്നാണ് പ്രവചനം.

Comments

comments

Categories: Business & Economy
Tags: gold rate