കണ്ണൂര്‍-അബുദാബി ഗോ എയര്‍ സര്‍വീസുകള്‍ മാര്‍ച്ച് 1 മുതല്‍

കണ്ണൂര്‍-അബുദാബി ഗോ എയര്‍ സര്‍വീസുകള്‍ മാര്‍ച്ച് 1 മുതല്‍

യുഎഇ: ഗോ എയര്‍ കണ്ണൂരില്‍ നിന്ന് യൂ.എ.ഇയിലേക്ക് സര്‍വീസ് തുടങ്ങുന്നു. മാര്‍ച്ച് ഒന്നു മുതലാണ് ഗോ എയറിന്റെ കണ്ണൂര്‍-അബൂദബി വിമാനങ്ങള്‍ പറക്കുക. ടിക്കറ്റ് ബുക്കിങ് https://www.goair.in സൈറ്റില്‍ ആരംഭിച്ചിട്ടുണ്ട്.

വെള്ളി, ഞായര്‍, തിങ്കള്‍, ബുധന്‍ എന്നീ ദിവസങ്ങളില്‍ രാത്രി 10.10ന് കണ്ണൂരില്‍ നിന്ന് പുറപ്പെടുന്ന വിമാനം രാത്രി 12.40ന് അബൂദബിയില്‍ എത്തും. ശനി, തിങ്കള്‍, ചൊവ്വ, വ്യാഴം ദിവസങ്ങളില്‍ 1.40ന് അബൂദബിയില്‍ നിന്ന് പുറപ്പെടുന്ന വിമാനം രാവിലെ 7.10ന് കണ്ണൂരില്‍ എത്തും.

ഏപ്രില്‍ മുതല്‍ സമയമാറ്റമുണ്ടാവും. അവധിക്കാലം പ്രമാണിച്ച് ജൂണിലും മറ്റും നാട്ടിലേക്ക് യാത്ര ചെയ്യുമേ്ബാള്‍ വിമാന സമയത്തില്‍ മാറ്റമുണ്ടാവും. കൂടുതല്‍ വിമാനങ്ങള്‍ എത്തുന്നതോടെ ആദ്യഘട്ടത്തില്‍ ഉയര്‍ന്നു നിന്ന അബൂദബി-കണ്ണൂര്‍ നിരക്കില്‍ കുറവു വരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

Comments

comments

Categories: Business & Economy