ദുബായില്‍ നിന്ന് മസ്‌ക്കറ്റിലേക്ക് അന്താരാഷ്ട്ര ബസ് സര്‍വീസ്

ദുബായില്‍ നിന്ന് മസ്‌ക്കറ്റിലേക്ക് അന്താരാഷ്ട്ര ബസ് സര്‍വീസ്

അബു ഹെയ്ല്‍ ബസ് സ്റ്റേഷനില്‍ നിന്ന് ആരംഭിക്കുന്ന സര്‍വീസിന്റെ ഒരു വശത്തേക്കുള്ള ടിക്കറ്റ് നിരക്ക് 55 യുഎഇ ദിര്‍ഹമാണ്

ദുബായ്: യുഎഇയിലെ പൊതു ഗാതാഗത ഏജന്‍സിയായ റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി (ആര്‍ടിഎ) ദുബായിയില്‍ നിന്നും മസ്‌കറ്റിലേക്ക് അന്താരാഷ്ട്ര ബസ് റൂട്ട് പ്രാവര്‍ത്തികമാക്കി. കരഗതാഗതം പ്രോല്‍സാഹിപ്പിക്കുന്നതിനും ഇരു രാജ്യങ്ങള്‍ക്കുമിടയിലുള്ള യാത്രകള്‍ സുഗമമാക്കുന്നതിനും വേണ്ടിയാണ് പുതിയ പദ്ധതിയെന്ന് റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി വ്യക്തമാക്കി.

പുതിയ പാത തുറക്കലുമായി ബന്ധപ്പെട്ട കരാര്‍ ദുബായ് പൊതു ഗതാഗത ഏജന്‍സി സിഇഒയായ അഹമ്മദ് ബഹ്‌റോസ്യാനും ഒമാന്‍ എംഡബ്ല്യുഎഎസ്എഎല്‍എടി സിഇഒ അഹമ്മദ് ബിന്‍ അലി അല്‍ബുലുഷിയും ചേര്‍ന്ന് ഒപ്പു വച്ചു. അബു ഹെയ്ല്‍ ബസ് സ്റ്റേഷനില്‍ നിന്ന് ആരംഭിക്കുന്ന സര്‍വീസിന്റെ ഒരു വശത്തേക്കുള്ള ടിക്കറ്റ് നിരക്ക് 55 യുഎഇ ദിര്‍ഹമാണ്.

ദുബായ് ബസ്, ഇന്റര്‍-സിറ്റി ബസ് അടക്കം പുതിയതായി തുടങ്ങിയ ദുബായ്-മസ്‌കറ്റ് സര്‍വീസുകള്‍ എല്ലാം തന്നെ വിവിധ കമ്യൂണിറ്റി വിഭാഗങ്ങളില്‍ നിന്നുള്ളവര്‍ക്ക് വളരെ സന്തോഷം പ്രദാനം ചെയ്യുന്നതാണ്, ഇത് നിലനിര്‍ത്താനുള്ള ശ്രമങ്ങളായിരിക്കും ആര്‍ടിഎ നടത്തുക, അഹമ്മദ് ബഹ്‌റോസ്യാന്‍ പറഞ്ഞു.

Comments

comments

Categories: Arabia