ഡിസ്‌കവറി സ്‌പോര്‍ട് ലാന്‍ഡ്മാര്‍ക് എഡിഷന്‍ പുറത്തിറക്കി

ഡിസ്‌കവറി സ്‌പോര്‍ട് ലാന്‍ഡ്മാര്‍ക് എഡിഷന്‍ പുറത്തിറക്കി

എക്‌സ് ഷോറൂം വില 53.77 ലക്ഷം രൂപ

ന്യൂഡെല്‍ഹി : ലാന്‍ഡ്‌റോവര്‍ ഡിസ്‌കവറി സ്‌പോര്‍ട് എസ്‌യുവിയുടെ ലാന്‍ഡ്മാര്‍ക് എഡിഷന്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. 53.77 ലക്ഷം രൂപയാണ് സ്‌പെഷല്‍ എഡിഷന്‍ മോഡലിന്റെ എക്‌സ് ഷോറൂം വില. ഇന്ത്യയില്‍ ഈ വര്‍ഷത്തെ ലാന്‍ഡ്‌റോവറിന്റെ ആദ്യ ലോഞ്ചാണ് ഡിസ്‌കവറി സ്‌പോര്‍ട് ലാന്‍ഡ്മാര്‍ക് എഡിഷന്‍. 2019 മോഡല്‍ ലാന്‍ഡ്‌റോവര്‍ ഡിസ്‌കവറി സ്‌പോര്‍ട് 2018 ഡിസംബറില്‍ ഇന്ത്യയില്‍ പുറത്തിറക്കിയിരുന്നു.

ഡിസ്‌കവറി സ്‌പോര്‍ടിന്റെ എസ്ഇ വേരിയന്റ് അടിസ്ഥാനമാക്കിയാണ് ലാന്‍ഡ്മാര്‍ക് എഡിഷന്‍ നിര്‍മ്മിച്ചിരിക്കുന്നത്. എസ്ഇ വേരിയന്റിനേക്കാള്‍ 1.3 ലക്ഷം രൂപ അധികം വില വരും. 2.0 ലിറ്റര്‍ ഇന്‍ജീനിയം ഡീസല്‍ എന്‍ജിനില്‍ മാത്രമായിരിക്കും ലാന്‍ഡ്മാര്‍ക് എഡിഷന്‍ ലഭിക്കുന്നത്. ഈ മോട്ടോര്‍ 177 ബിഎച്ച്പി കരുത്തും 430 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. 9 സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനാണ് എന്‍ജിനുമായി സ്റ്റാന്‍ഡേഡായി ചേര്‍ത്തുവെച്ചിരിക്കുന്നത്.

നര്‍വിക് ബ്ലാക്ക്, കോറിസ് ഗ്രേ, യൂലോംഗ് വൈറ്റ് എന്നീ മൂന്ന് നിറങ്ങളില്‍ ഡിസ്‌കവറി സ്‌പോര്‍ട് ലാന്‍ഡ്മാര്‍ക് എഡിഷന്‍ ലഭിക്കുമെന്ന് ലാന്‍ഡ്‌റോവര്‍ അറിയിച്ചു. ഏത് കളര്‍ ഓപ്ഷന്‍ തെരഞ്ഞെടുത്താലും കാര്‍പാത്തിയന്‍ ഗ്രേ നിറത്തിലുള്ള കോണ്‍ട്രാസ്റ്റ് റൂഫ് സ്റ്റാന്‍ഡേഡായി നല്‍കും. കൂടുതല്‍ സ്‌പോര്‍ടിയായ ബംപറാണ് മുന്‍വശത്ത് കാണുന്നത്. ഗ്ലോസ് ഡാര്‍ക്ക് ഗ്രേ നിറത്തിലുള്ള 18 ഇഞ്ച് 5 സ്‌പോക്ക് 511 വീലുകളിലാണ് ഡിസ്‌കവറി സ്‌പോര്‍ട് ലാന്‍ഡ്മാര്‍ക് എഡിഷന്‍ വരുന്നത്. എബണി നിറത്തിലുള്ള തുകല്‍ സീറ്റുകള്‍, എബണി ഹെഡ്‌ലൈനര്‍, സെന്റര്‍ സ്റ്റാക്കിനുചുറ്റും ഡാര്‍ക്ക് ഗ്രേ അലുമിനിയം ഫിനിഷ് എന്നിവയാണ് ഇന്റീരിയര്‍ സവിശേഷതകള്‍.

Comments

comments

Categories: Auto