സാമ്പത്തിക തട്ടിപ്പ് വാര്‍ത്ത നിഷേധിച്ച് ഡിഎച്ച്എഫ്എല്‍

സാമ്പത്തിക തട്ടിപ്പ് വാര്‍ത്ത നിഷേധിച്ച് ഡിഎച്ച്എഫ്എല്‍

ന്യൂഡെല്‍ഹി: 31000 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന വാര്‍ത്ത നിഷേധിച്ച് സ്വകാര്യ ധനകാര്യ സ്ഥാപനം ഡിഎച്ച്എഫ്എല്‍ (ദിവാന്‍ ഹൗസിംഗ് ഫിനാന്‍സ് ലിമിറ്റഡ്) രംഗത്ത്.

കമ്പനിക്കെതിരെ പരാതി നല്‍കിയ വികാസ് ശേഖര്‍ ഓഹരി ഉടമയല്ലെന്ന് ഡിഎച്ച്എഫ്എല്‍ വ്യക്തമാക്കി. ഇയാള്‍ക്ക് കമ്പനിയുമായി സാമ്പത്തിക ബന്ധങ്ങളില്ലെന്നും ഡിഎച്ച്എഫ്എല്‍ ബിഎസ്ഇയെ അറിയിച്ചു.

ശേഖറിനെതിരെ പരാതി നല്‍കിയിട്ടുണ്ടെന്നും നിയമ നടപടികളുമായി മുന്നോട്ട് പോകുമെന്നും ഡിഎച്ച്എഫ്എല്‍ പറഞ്ഞു. അതേ സമയം ആരോപണങ്ങളെ തുടര്‍ന്ന് കമ്പനിയുടെ ഓഹരി വിലയില്‍ ഇടിവുണ്ടായി.

മുബൈ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഡിഎച്ച്എഫ്എല്‍ 31000 കോടിയിലധികം രൂപ രാജ്യത്തെ പൊതുമേഖലാ ബങ്കുകളില്‍ നിന്നും തട്ടിയതായി സ്വതന്ത്ര മാധ്യമ സ്ഥാപനമായ കോബ്രാ പോസ്റ്റാണ് റിപ്പോര്‍ട്ട് ചെയ്തത്.

ലോണുകള്‍ വഴിയും ചില കടലാസു കമ്പനികളുടെ പേരിലുമാണ് തട്ടിപ്പ് നടത്തിയത്. യുകെ, ദുബായ്(യുഎഇ), ശ്രീലങ്ക, മൗറീഷ്യസ് എന്നിവിടങ്ങളിലാണ് തട്ടിപ്പ് നടത്തിയ തുക ഉപയോഗിച്ച് നിക്ഷേപം നടത്തിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Comments

comments

Categories: Current Affairs

Related Articles