ആഗോള വ്യാപകമായി വന്‍ സൈബര്‍ ആക്രണത്തിന് സാധ്യതയെന്ന് മുന്നറിയിപ്പ്

ആഗോള വ്യാപകമായി വന്‍ സൈബര്‍ ആക്രണത്തിന് സാധ്യതയെന്ന് മുന്നറിയിപ്പ്

ന്യൂഡെല്‍ഹി: ആഗോള വ്യാപകമായി വന്‍ സൈബര്‍ ആക്രണത്തിന് സാധ്യതയെന്ന് റിപ്പോര്‍ട്ട്. ഹാക്കര്‍മാര്‍ സംയുക്തമായി വന്‍ സൈബര്‍ ആക്രമണത്തിന് ഒരുങ്ങുന്നതായും ഇതിലൂടെ ആഗോളതലത്തില്‍ ഏകദേശം 85 മുതല്‍ 193 ബില്ല്യന്‍ ഡോളര്‍ വരെ നഷ്ടം സംഭവിച്ചേക്കാമെന്നുമാണ് വിലയിരുത്തല്‍.

ഇമെയിലിലൂടെയായിരിക്കും ഈ ആക്രമണം നടക്കുക.ഇന്‍ഷുറന്‍സ്, റീട്ടെയില്‍ വില്‍പ്പന, ആരോഗ്യപരിപാലനം, നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍, ബാങ്കിംഗ് മേഖലകള്‍ എന്നിവയെ ലക്ഷ്യം വച്ചായിരിക്കും ആക്രണം.

ആക്രമണം കൂടുതലായി ബാധിക്കുന്നത് അമേരിക്ക , യൂറോപ്പ് തുടങ്ങിയ രാജ്യങ്ങളിലെ സമ്പദ്‌വ്യവസ്ഥകളെയായിരിക്കും ഇന്‍ഷുറന്‍സ് മേഖലയ്ക്കു മാത്രം ഏകദേശം 27 ബില്യന്‍ ഡോളര്‍ നഷ്ടം വന്നേക്കാമെന്ന് വിദഗ്ദര്‍ വിലയിരുത്തുന്നു.

Comments

comments

Categories: FK News
Tags: cyber attack

Related Articles