പാര്‍പ്പിട നിര്‍മാണ രംഗത്ത് ഭീമയുടെ കയ്യൊപ്പ്

പാര്‍പ്പിട നിര്‍മാണ രംഗത്ത് ഭീമയുടെ കയ്യൊപ്പ്

1925 മുതല്‍ നീണ്ട ഒന്‍പത് പതിറ്റാണ്ടിലേറെയായി സ്വര്‍ണാഭരണ വിപണനരംഗത്ത് ഉപഭോക്താക്കളുടെ വിശ്വസ്ത സ്ഥാപനമായി ഭീമ നിലകൊള്ളുന്നു. കാലമിത്ര പിന്നിട്ടിട്ടും ഭീമയ്ക്ക് ലഭിച്ചു പോരുന്ന ജനപ്രീതിയുടെ കാര്യത്തില്‍ നാളിതുവരെ യാതൊരു ഇടിവും ഉണ്ടായിട്ടില്ല. കര്‍മത്തിലധിഷ്ഠിതമായ സേവനത്തിലൂടെ നേടിയെടുത്ത ഈ ഉപഭോക്തൃ വിശ്വാസ്യത കൈമുതലാക്കിക്കൊണ്ട് രണ്ടു വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ഭീമ പാര്‍പ്പിട നിര്‍മാണ രംഗത്തേക്ക് കാലെടുത്തു വച്ചത്. അര്‍ബന്‍സ്‌കേപ്പ് എന്നപേരില്‍ ആരംഭിച്ച ഈ റിയല്‍ എസ്റ്റേറ്റ് വിഭാഗത്തിന്റെ ആദ്യ പ്രോപ്പര്‍ട്ടികള്‍ തിരുവനന്തപുരത്ത് കുറവന്‍കോണത്തും കുന്നുകുഴിയിലും പൂര്‍ത്തിയായി വരികയാണ്. ഉപഭോക്തൃ താല്‍പര്യത്തിലും ഗുണമേന്മയിലും അധിഷ്ഠിതമായി സമയബന്ധിതമായി പ്രൊജക്ടുകള്‍ പൂര്‍ത്തിയാക്കി മാതൃസ്ഥാപനത്തെപ്പോലെ ജനമനസുകളില്‍ ഇടം നേടുക എന്ന ലക്ഷ്യത്തോടെയാണ് അര്‍ബന്‍സ്‌കേപ്പ് പ്രവര്‍ത്തനമാരംഭിച്ചിരിക്കുന്നത്.

ഭീമ എന്ന ബ്രാന്‍ഡിന് മുഖവുരകളോ വിശേഷണങ്ങളോ ഒന്നും തന്നെ ആവശ്യമില്ല. ശുദ്ധമായ സ്വര്‍ണം ഉപഭോക്താക്കളിലേക്കെത്തിച്ചുകൊണ്ട് കഴിഞ്ഞ ഒന്‍പത് പതിറ്റാണ്ടിലേറെയായി ഭീമ വിപണിയില്‍ സജീവമാണ്. ഉപഭോക്തൃ സംതൃപ്തിയുടെയും വിശ്വാസത്തിന്റെയും കാര്യത്തില്‍ ഇന്ത്യയിലും വിദേശത്തുമായി നിലകൊള്ളുന്ന മുന്‍നിര ജ്വല്ലറി ബ്രാന്‍ഡുകളില്‍ ഒന്നാണ് ഭീമ എന്ന് നിസ്സംശയം പറയാം. ഇത്തരത്തില്‍ പരിശുദ്ധിയുടെ പര്യായമായിമാറിക്കഴിഞ്ഞ ഭീമ ജനങ്ങളിലേക്ക് കൂടുതല്‍ അടുക്കുന്നതിന്റെ ഭാഗമായാണ് റിയല്‍ എസ്റ്റേറ്റ് രംഗത്ത് നിക്ഷേപം നടത്തിയത്. മലയാളികള്‍ക്ക് ശുദ്ധമായ സ്വര്‍ണത്തോടൊപ്പം മികച്ച പാര്‍പ്പിട സൗകര്യങ്ങളും ലഭ്യമാക്കുക എന്ന ഉദ്ദേശത്തോടെയാണ് അര്‍ബന്‍സ്‌കേപ്പ് പ്രവര്‍ത്തനമാരംഭിച്ചിരിക്കുന്നത്. സ്വര്‍ണാഭരണ വിപണരംഗത്ത് കാലങ്ങളായി നേടിയെടുത്ത ഉപഭോക്തൃ വിശ്വാസം പുതിയ സംരംഭത്തില്‍ മുതല്‍ക്കൂട്ടാകും എന്ന ചിന്തയില്‍ ആരംഭിച്ച ആശയത്തിന് നേതൃത്വം നല്‍കുന്നത് ഭീമ ഗ്രൂപ്പ് ചെയര്‍മാന്‍ ബി ഗോവിന്ദന്റേയും ശ്രുതി ഗോവിന്ദന്റേയും മകളായ ഗായത്രി സുഹാസും ഭര്‍ത്താവ് എം എസ് സുഹാസുമാണ്.

സ്വര്‍ണാഭരണ മേഖലയില്‍ കുടുംബാംഗങ്ങള്‍ സജീവമായതിനാല്‍ തനിക്ക് താല്‍പര്യമുള്ള വ്യത്യസ്തമായൊരു മേഖലയില്‍ നിക്ഷേപം നടത്താം എന്ന സുഹാസിന്റെ തീരുമാനത്തില്‍ നിന്നുമാണ് അര്‍ബന്‍സ്‌കേപ്പ് എന്ന ആശയം ജനിക്കുന്നത്.റിയല്‍ എസ്റ്റേറ്റ് മേഖലയുടെ വരുംകാല സാധ്യതകള്‍ മനസിലാക്കിയശേഷം ഭാര്യ ഗായത്രിയുടെ പൂര്‍ണ പിന്തുണയോട് കൂടി സുഹാസ് സ്ഥാപനം യാഥാര്‍ത്ഥ്യമാക്കുകയായിരുന്നു. ബിസിനസ് ഡൈവേഴ്‌സിഫിക്കേഷന്‍ എന്ന ചിന്തവന്നപ്പോള്‍ പല സംരംഭങ്ങളെപ്പറ്റിയും ആലോചിച്ചു എങ്കിലും ഒടുവില്‍ റിയല്‍ എസ്റ്റേറ്റ് മേഖല തന്നെയാണ് മികച്ചത് എന്ന തീരുമാനത്തില്‍ എത്തുകയായിരുന്നു. സുഹാസിനും ഗായത്രി സുഹാസിനുമാണ് ഈ പ്രൊജക്റ്റിന്റെ പൂര്‍ണ ചുമതല.

കേരളത്തിലുടനീളം അപ്പാര്‍ട്‌മെന്റുകള്‍, വില്ലകള്‍, കൊമേഴ്‌സ്യല്‍ കോംപ്ലക്‌സ്, ഓഫീസ് കോംപ്ലക്‌സ് എന്നിങ്ങനെ ഏറ്റവും ആധുനികമായ കെട്ടിട സമുച്ചയങ്ങള്‍ നിര്‍മിക്കുക എന്നതാണ് ഭീമയുടെ ഭാഗമായ അര്‍ബന്‍സ്‌കേപ്പിന്റെ ലക്ഷ്യം. പാര്‍പ്പിടനിര്‍മാണരംഗത്ത് സ്വന്തമായൊരു ശൈലി കെട്ടിപ്പടുത്തുകൊണ്ട് ആണ് അര്‍ബന്‍സ്‌കേപ്പ് തങ്ങളുടെ പ്രൊജക്റ്റുകള്‍ വിഭാവനം ചെയ്യുന്നത്. ഇത്തരത്തില്‍ അര്‍ബന്‍സ്‌കേപ്പിന്റെ ആദ്യ പ്രോപ്പര്‍ട്ടികള്‍ തിരുവനന്തപുരത്ത് കുറവന്‍കോണത്തും കുന്നുകുഴിയിലും പൂര്‍ത്തിയാവുകയാണ്. വ്യത്യസ്തമായ നിര്‍മാണ രീതിയും ആകൃതിയും ഈ പ്രൊജക്റ്റുകളുടെ പ്രത്യേകതയാണ്.

”തുടക്കം എന്ന നിലക്ക് ആദ്യ രണ്ടു പ്രൊജക്റ്റുകള്‍ തിരുവനന്തപുരം ആസ്ഥാനമായാണ് ആരംഭിച്ചത്. തുടര്‍ന്ന് മറ്റു ജില്ലകളിലേക്ക് പ്രൊജക്റ്റുകള്‍ വ്യാപിപ്പിക്കുക എന്നതാണ് ലക്ഷ്യമിടുന്നത്. എല്ലാ കാറ്റഗറിയിലും പെട്ട ആളുകള്‍ക്ക് ചേരുന്ന രീതിയിലുള്ള ഫഌറ്റുകളാണ് ഈ രണ്ടു സ്ഥലങ്ങളിലും നിര്‍മിക്കുന്നത്. ഏത് വിഭാഗത്തില്‍പെട്ട ഉപഭോക്താവിനെയും സംതൃപ്തമാക്കുന്ന ഭവനങ്ങള്‍ എന്ന ആശയത്തിനായിരിക്കും അര്‍ബന്‍സ്‌കേപ്പ് മുന്‍തൂക്കം നല്‍കുക.” അര്‍ബന്‍സ്‌കേപ്പ് മാനേജിംഗ് ഡയറക്ടര്‍ സുഹാസ് പറയുന്നു.

തിരുവനന്തപുരം ആസ്ഥാനമായി പൂര്‍ത്തിയായി വരുന്ന അര്‍ബന്‍സ്‌കേപ്പ് ഡൈനാസ്റ്റി, അര്‍ബന്‍സ്‌കേപ്പ് ഗ്ലോറി എന്നീ 3 BHK അപ്പാര്‍ട്‌മെന്റുകളില്‍ ഏറ്റവും മികച്ച ജീവിതശൈലിക്കിണങ്ങിയ എല്ലാ അത്യാധുനിക സൗകര്യങ്ങളും ഒരുമിച്ചു ചേരുന്നു. തിരുവനന്തപുരത്തെ പ്രൊജക്റ്റ് പൂര്‍ത്തിയാകുന്നതോടെ ഏറെ വൈകാതെ തന്നെ ഇന്ത്യയുടെ മറ്റു ഭാഗങ്ങളിലേക്കും റെസിഡെന്‍ഷ്യല്‍ കോംപ്ലക്‌സുകള്‍, കൊമേഴ്‌സ്യല്‍ കോംപ്ലക്‌സുകള്‍ തുടങ്ങി വിവിധ തരത്തിലുള്ള കെട്ടിടങ്ങള്‍ വിപുലവും വിസ്തൃതവുമായ രീതിയില്‍ പൂര്‍ത്തിയാക്കാന്‍ ആണ് സ്ഥാപനം പദ്ധതിയിടുന്നത്.

”സ്വര്‍ണവും വീടും ഒരുപോലെയാണ് എന്ന ചിന്തയില്‍ നിന്നുമാണ് ഇത്തരത്തില്‍ ഒരു ബിസിനസിലേക്ക് ഞങ്ങള്‍ ഇറങ്ങുന്നത്. ഒരു കുട്ടി ജനിച്ച് 28-ാം ദിവസം മുതല്‍ സ്വര്‍ണവുമായുള്ള ബന്ധം ആരംഭിക്കും അതുപോലെ തന്നെയാണ് ഓരോ വീടും. ഒരു ജീവിതകാലത്തിന്റെ മുഴുവന്‍ അധ്വാനവും സന്തോഷവും ആണ് ഓരോ വ്യക്തിക്കും അവരവരുടെ വീടുകള്‍.നിക്ഷേപത്തിന്റെ കാര്യത്തിലും ആളുകള്‍ ഏറ്റവും കൂടുതല്‍ തെരഞ്ഞെടുക്കുന്നത് ഇവ രണ്ടുമാണ്. ഈ ഒരു ചിന്തയില്‍ നിന്നുമാണ് റിയല്‍ എസ്റ്റേറ്റ് രംഗത്തേക്ക് ഞങ്ങള്‍ തിരിയുന്നത്.” ഗായത്രി സുഹാസ് പറയുന്നു.

നിലവില്‍ 200 കോടി മുതല്‍മുടക്കുള്ള പ്രോജക്ട് വരുംവര്‍ഷത്തില്‍ 500 കോടിയുടെ നിക്ഷേപമായി ഉയര്‍ത്താനാണ് ഭീമയുടെ പദ്ധതി.വിപണി സാഹചര്യങ്ങള്‍ മാറിയും മറഞ്ഞുമിരിക്കുന്ന സാഹചര്യത്തില്‍ ഏത് പ്രതികൂല സാഹചര്യത്തെയും മറികടക്കാന്‍ മാത്രം പ്രാപ്തമാണ് അര്‍ബന്‍ സ്‌കേപ്പിന്റെ ബിസിനസ് തിയറികള്‍. പ്രതികൂല സാഹചര്യങ്ങള്‍ മറികടക്കുവാനുമുള്ള ഇച്ഛാശക്തി കൈമുതലായുള്ള ഭീമ ദീര്‍ഘകാല നിക്ഷേപമാണ് അര്‍ബന്‍സ്‌കേപ്പിന് വേണ്ടി വിഭാവനം ചെയ്യുന്നത്. അര്‍ബന്‍സ്‌കേപ്പിന്റെ റെസിഡന്‍ഷ്യല്‍ ഏരിയയില്‍ അതിന്റേതായ ചില പ്രത്യേകതകള്‍ ഉണ്ട്.ഹരിതാഭമായ ചുറ്റുപാടുകള്‍ ആണ് എടുത്ത് പറയേണ്ട സവിശേഷത. തിരുവനന്തപുരത്തെ പ്രധാന റെസിഡന്‍ഷ്യല്‍ ഏരിയകളില്‍ ഒന്നായ കുറവന്‍കോണത്താണ് അര്‍ബന്‍ സ്‌കേപ്പ് ഡൈനാസ്റ്റി സ്ഥിതി ചെയ്യുന്നത്. തിരുവിതാംകൂര്‍ രാജകുടുംബത്തിന്റെ വാസസ്ഥാനമായ കവടിയാര്‍ കൊട്ടാരത്തിന്റെ സാന്നിധമാണ് കുറവന്‍കോണത്തെ പ്രൊജക്റ്റിന്റെ മറ്റൊരു പ്രത്യേകത. രാജകീയ സാന്നിധ്യത്തില്‍ രാജകീയ ജീവിതം ആസ്വദിക്കാന്‍ ഈ ലക്ഷ്വറി പ്രോജക്ട് സഹായിക്കും.

ഇതുകൊണ്ടൊന്നും തീരുന്നില്ല ഡൈനാസ്റ്റിയുടെ സവിശേഷതകള്‍. ലോകോത്തര ജീവിതസൗകര്യങ്ങള്‍ സമ്മേളിക്കുന്ന ഇടമാണിത്. കൊട്ടാരസദൃശ്യമായ അകത്തളങ്ങള്‍. സമാനതകളില്ലാത്ത നിര്‍മ്മാണ ചാതുരി. ഇന്‍ഫിനിറ്റി സ്വിമ്മിംഗ് പൂള്‍, എല്ലാ സൗകര്യങ്ങളോടും കൂടിയ യൂണിസെക്‌സ് ജിം, സ്‌കൈ ബാര്‍, ഓര്‍ഗാനിക് ഗാര്‍ഡന്‍, പാര്‍ട്ടി ഹാള്‍, സെന്ട്രലൈസ്ഡ് ഗ്യാസ് ഡിസ്ട്രിബ്യൂഷന്‍ സിസ്റ്റം, ലാന്‍ഡ്‌സ്‌കേപ്പിംഗോടുകൂടിയ പാര്‍ട്ടി ഏരിയ, ഇവയെല്ലാം അടങ്ങിയതാണ് അര്‍ബന്‍ സ്‌കേപ്പ് ഡൈനാസ്റ്റി. നഗരത്തിന്റെ എല്ലാ സൗകര്യങ്ങളും ചേരുന്നിടത്താണ് രണ്ടാം പ്രോജക്റ്റ് ആയ അര്‍ബന്‍സ്‌കേപ്പ് ഗ്ലോറി. നഗരഹൃദയം ആയതുകൊണ്ട് ഭാവിയിലേക്ക് ഏറ്റവും മികച്ച ഒരു നിക്ഷേപം ആവും എന്നതില്‍ തര്‍ക്കമില്ല. കാരണം സ്ഥലവിലയില്‍ ഉണ്ടാകാവുന്ന മാറ്റങ്ങള്‍ ഭാവിയില്‍ ഏറ്റവും ഗുണകരം ആവുന്ന സ്ഥലത്താണ് ഗ്ലോറി സ്ഥിതി ചെയ്യുന്നത്. ഡൈനസ്റ്റി പോലെ തന്നെ മികവുറ്റ സൗകര്യങ്ങളോടെയാണ് ഗ്ലോറിയും ഉപഭോക്താക്കള്‍ക്കായി ഒരുക്കിയിരിക്കുന്നത്. ആധുനിക അഗ്‌നിപ്രതിരോധ സംവിധാനങ്ങള്‍, അതിഥിക്ക് പ്രത്യേക സ്യൂട്ട് റൂം, ടെറസ്സില്‍ ലാന്‍ഡ്‌സ്‌കേപ്പ് ചെയ്ത പാര്‍ട്ടി ഏരിയ കൂടാതെ മറ്റ് അനവധി സൗകര്യങ്ങളും അര്‍ബന്‍സ്‌കേപ്പ് ഗ്ലോറിയെ വ്യത്യസ്തമാക്കുന്നു.

Comments

comments

Tags: Bhima, Urbanscape