രാജ്യാന്തരയാത്രികര്‍ക്ക് പ്രീമിയം വിസാ ക്രെഡിറ്റ് കാര്‍ഡ്

രാജ്യാന്തരയാത്രികര്‍ക്ക് പ്രീമിയം വിസാ ക്രെഡിറ്റ് കാര്‍ഡ്

ഇന്ത്യയിലെ ഏറ്റവും വലിയ ക്രെഡിറ്റ് കാര്‍ഡ് വിതരണക്കാരനായ എസ്ബിഐ കാര്‍ഡ്, ഇത്തിഹാദ് എയര്‍വേസിന്റെ ലോയല്‍റ്റി പ്രോഗ്രാമായ ഇത്തിഹാദ് ഗസ്റ്റുമായി സഹകരിച്ച് രാജ്യാന്തര യാത്രക്കാര്‍ക്കായി പ്രീമിയം വിസാ ക്രെഡിറ്റ് കാര്‍ഡ് പുറത്തിറക്കി. ഇത്തിഹാദ് ഗസ്റ്റ് എസ്ബിഐ കാര്‍ഡ്, ഇത്തിഹാദ് ഗസ്റ്റ് എസ്ബിഐ പ്രീമിയര്‍ കാര്‍ഡ് എിങ്ങനെ രണ്ടു വിഭാഗങ്ങളിലായാണ് കാര്‍ഡ് ലഭിക്കുക. ഇന്ത്യയില്‍നിുള്ള രാജ്യാന്തര വിമാനയാത്രികര്‍ക്ക് നിരവധി റിവാര്‍ഡുകളും ലോയല്‍റ്റി ആനുകൂല്യങ്ങളും കാര്‍ഡിലൂടെ സ്വന്തമാക്കാം.

രാജ്യത്തെ അന്താരാഷ്ട്ര വിമാനയാത്രികരുടെ എണ്ണം വര്‍ധിക്കുന്ന പശ്ചാത്തലത്തിലാണ് കാര്‍ഡ് പുറത്തിറക്കിയത്. അഞ്ച് വര്‍ഷത്തിനിടയ്ക്ക് ഇന്ത്യയില്‍ നിന്നുള്ള രാജ്യാന്തര യാത്രകളുടെ എണ്ണം 12.7 ശതമാനം വര്‍ധിച്ചു. 2025 സാമ്പത്തികവര്‍ഷത്തില്‍ ലോകത്തിലെ മൂന്നാമത്തെ വലിയ വ്യോമയാന വിപണിയായി ഇന്ത്യ മാറും എന്നാണ് പഠനങ്ങള്‍. ലോകമെമ്പാടുമുള്ള ഇന്ത്യന്‍ വിനോദസഞ്ചാരികള്‍ക്ക് വേറിട്ട യാത്രാനുഭവമൊരുക്കുന്നതാകും പുതിയ ഉല്‍പ്പന്നമെന്ന് കമ്പനികള്‍ അവകാശപ്പെടുന്നു.

Comments

comments

Categories: FK News