പാവപ്പെട്ടവര്‍ക്ക് നേരിട്ട് പണം കൈമാറുന്ന രീതി നടപ്പിലാക്കണം: അര്‍വിന്ദ് സുബ്രഹ്മണ്യന്‍

പാവപ്പെട്ടവര്‍ക്ക് നേരിട്ട് പണം കൈമാറുന്ന രീതി നടപ്പിലാക്കണം: അര്‍വിന്ദ് സുബ്രഹ്മണ്യന്‍

ന്യൂഡെല്‍ഹി: കാര്‍ഷിക, വളം സബ്‌സിഡി സംവിധാനം അവസാനിപ്പിച്ച് പകരം ഗ്രാമങ്ങളിലെ പാവപ്പെവര്‍ക്ക് നേരിട്ട് പണം കൈമാറുന്ന പദ്ധതി നടപ്പാക്കണമെന്ന് (ഡയറകട് ക്യാഷ് ട്രാന്‍സ്ഫര്‍) ഇന്ത്യയുടെ മുന്‍ സാമ്പത്തിക ഉപദേഷ്ടാവ് അര്‍വിന്ദ് സുബ്രഹ്മണ്യന്‍.

ഈ സംവിധാനത്തിന് കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ തുല്യമായി തുക വകയിരുത്തണമെന്നും അദ്ദേഹംവും മറ്റ് മൂന്ന് വിദഗ്ധരും ചേര്‍ന്ന് എഴുതിയ ലേഖനത്തില്‍ വ്യക്തമാക്കുന്നു.

2016-17 ലെ സാമ്പത്തിക സര്‍വേയില്‍ സാര്‍വത്രിക അടിസ്ഥാന വരുമാന പദ്ധതി നടപ്പാക്കുന്നതിനെക്കുറിച്ച് പരാമര്‍ശിച്ചിരുന്നു. ഇന്ത്യയിലെ വമ്പന്‍ സാമൂഹിക ക്ഷേമ പദ്ധതികള്‍ക്ക് പകരമായി സാര്‍വത്രിക അടിസ്ഥാന വരുമാനം ഏര്‍പ്പെടുത്താവുന്നതാണെന്ന് നിര്‍ദ്ദേശിച്ചത് അദ്ദേഹമായിരുന്നു.

Comments

comments

Categories: Current Affairs