ലോക്‌സഭാ തെരഞ്ഞെടുപ്പിന് തയാറെടുക്കാന്‍ സംസ്ഥാനങ്ങളോട് ഇലക്ഷന്‍ കമ്മീഷന്‍

ലോക്‌സഭാ തെരഞ്ഞെടുപ്പിന് തയാറെടുക്കാന്‍ സംസ്ഥാനങ്ങളോട് ഇലക്ഷന്‍ കമ്മീഷന്‍

ന്യൂഡെല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിന് തയ്യാറെടുപ്പാരംഭിക്കാന്‍ സംസ്ഥാന ചീഫ് സെക്രട്ടറിമാര്‍ക്ക് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ കത്ത്. മാര്‍ച്ച് ആദ്യവാരം തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമെന്നാണ് ലഭിക്കുന്ന സൂചന. വിവിധ ഘട്ടങ്ങളിലായി ഏപ്രില്‍,മെയ് കാലയളവിലാകും തെരഞ്ഞെടുപ്പ്.

തെരഞ്ഞെടുപ്പ് ഡ്യൂട്ടികള്‍ക്കായി നിയോഗിക്കപ്പെടുന്ന ഉദ്യോഗസ്ഥരുടെയും പൊലീസ് ഉദ്യോഗസ്ഥരുടെയും മറ്റും സ്ഥലമാറ്റ നടപടികള്‍ ഫെബ്രുവരി 28 നകം പൂര്‍ത്തീകരിക്കണമെന്ന് കമ്മീഷന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

സംസ്ഥാനത്തെ മുഖ്യ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനുമായി ആലോചിച്ചുവേണം സ്ഥലംമാറ്റം. ഉയര്‍ന്ന ഉദ്യോഗസ്ഥരെയും പൊലീസ് ഉദ്യോഗസ്ഥരെയും മാതൃജില്ലകളില്‍ ഡ്യൂട്ടിക്ക് നിയോഗിക്കരുത്.ഒരേ ജില്ലയില്‍ മൂന്നുവര്‍ഷം സേവനം അനുഷ്ഠിച്ചവരെയും 2019 മെയ് 31 വരെയുള്ള കാലയളവില്‍ തുടര്‍ച്ചയായി മൂന്നുവര്‍ഷം ഒരേ സ്ഥലത്ത് പൂര്‍ത്തിയാക്കുന്നവരെയും മാറ്റണമെന്നും ഉത്തരവിട്ടിട്ടുണ്ട്.

Comments

comments

Categories: Current Affairs