രാജ്യത്ത് 30000 കോടി രൂപയുടെ വായ്പാ തട്ടിപ്പ് നടന്നതായി കോബ്ര പോസ്റ്റ്

രാജ്യത്ത് 30000 കോടി രൂപയുടെ വായ്പാ തട്ടിപ്പ് നടന്നതായി കോബ്ര പോസ്റ്റ്

ന്യൂഡല്‍ഹി: രാജ്യത്ത് നടന്ന 30,000 കോടിയുടെ സാമ്പത്തിക തട്ടിപ്പിന്റെ വിവരങ്ങള്‍ പുറത്തു വിട്ട് കോബ്ര പോസ്റ്റ്. ബാങ്ക് വായ്പയുടെ രൂപത്തില്‍ ദിവാന്‍ ഹൗസിംഗ് ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്‍ എന്ന സ്ഥാപനത്തിന്റ പേരിലാണ് തട്ടിപ്പ് നടത്തിയത്.

കടലാസ് കമ്പനികളിലൂടെ പണം സ്വകാര്യ വ്യക്തികളിലേക്ക് ഒഴുകിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു.ഒരു ഈടും ഇല്ലാതെയാണ് വായ്പ അനുവദിച്ചതെന്നും റിപ്പോര്‍ട്ടിലുണ്ട്.

പൊതു മേഖല ബാങ്കുകള്‍ അടക്കം ഇവര്‍ക്ക് വായ്പ നല്‍കി. എസ്ബിഐ മാത്രം 11,000 കോടിയാണ് വായ്പ നല്‍കിയത്. മഹാരാഷ്ട്രയിലെ ചേരി വികസനത്തിനെന്ന പേരിലാണ് വായ്പ നല്‍കിയത്.

Comments

comments

Categories: Current Affairs