ഈ വര്‍ഷം ക്യാംപസ് റിക്രൂട്ട്‌മെന്റ് ഇരട്ടിപ്പിക്കുമെന്ന് വിപ്രോ

ഈ വര്‍ഷം ക്യാംപസ് റിക്രൂട്ട്‌മെന്റ് ഇരട്ടിപ്പിക്കുമെന്ന് വിപ്രോ

ബെംഗളുരു: രാജ്യത്തെ മുന്‍നിര ഐടി കമ്പനികളിലൊന്നായ വിപ്രോ ഈ വര്‍ഷം ക്യാംപസ് നിയമനം ഇരട്ടിപ്പിക്കും. മികച്ച വളര്‍ച്ച കമ്പനി പ്രകടിപ്പിക്കുന്നതിനാലാണ് ഈ നീക്കം.

2018ന്റെ തുടക്കത്തിലെ മാന്ദ്യത്തിലുള്ള വളര്‍ച്ച മൂലം കോളേജ് ക്യാംപസുകളില്‍ നിന്നുള്ള റിക്രൂട്ട്‌മെന്റ് വിപ്രോ കുറച്ചിരുന്നു. വിപ്രോ മാത്രമല്ല മറ്റ് മുന്‍നിര ഐടി കമ്പനികളും നിയമനങ്ങള്‍ ഉയര്‍ത്താനുള്ള നീക്കമാണ് നടത്തുന്നത്.

അവസാന പ്ലേസ്‌മെന്റ് സീസണില്‍ 10,000 താഴെ നിയമനങ്ങള്‍ മാത്രമാണ് ബെംഗളുരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വിപ്രോ നടത്തിയത്. യുഎസിലും മറ്റ് പ്രാദേശിക വിപണികളിലും സാന്നിധ്യം വര്‍ധിപ്പിക്കുന്നതിനാല്‍ തന്നെ വിപ്രോയടക്കമുള്ള രാജ്യത്തെ ഐടി കമ്പനികള്‍ ഈ വര്‍ഷം കൂടുതല്‍ നിയമനങ്ങളിലേക്ക് കടക്കും.

Comments

comments

Categories: Business & Economy
Tags: Wipro