ട്രംപിന്റെ പിന്മാറ്റത്തിനു കാരണം

ട്രംപിന്റെ പിന്മാറ്റത്തിനു കാരണം

സര്‍ക്കാരിനെ സ്തംഭനത്തിലാക്കിയ അടച്ചുപൂട്ടല്‍ അവസാനിപ്പിക്കാനുള്ള ട്രംപിന്റെ തീരുമാനത്തിനു പിന്നിലുള്ള കാരണം

മെക്‌സിക്കന്‍ അഭയാര്‍ത്ഥി പ്രശ്‌നത്തെച്ചൊല്ലി സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങള്‍ സ്തംഭിപ്പിച്ച യുഎസ് പ്രസിഡന്റ് മാസമൊന്നു തികയും മുമ്പേ തീരുമാനം പിന്‍വലിച്ചിരിക്കുന്നു. അഭയാര്‍ത്ഥികളെ തടയാനുള്ള മതില്‍ കെട്ടാന്‍ ഫണ്ട് അനുവദിക്കാതെ ഒരടി പോലും പിന്നോട്ടില്ലെന്നു പ്രഖ്യാപിച്ച ട്രംപിന് മുട്ടു മടക്കേണ്ടി വന്നതിനുള്ള കാരണം വ്യാപാര-വാണിജ്യ മേഖലകളില്‍ നേരിട്ട നഷ്ടങ്ങളാണ്. രാജ്യത്തെ സാമ്പത്തികമായി തളര്‍ത്താന്‍ ഇത് കാണമായി. ഇതോടെയാണ് വെള്ളിയാഴ്ചയോടെ അടച്ചിട്ട വിഭാഗങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ ട്രംപ് തയാറായത്.

മൂന്ന് ആഴ്ച നീണ്ട സര്‍ക്കാര്‍ ഓഫിസുകള്‍ വീണ്ടും തുറന്നു പ്രവര്‍ത്തിക്കാനുള്ള തീരുമാനത്തില്‍ ട്രംപ് ഒപ്പിട്ടെങ്കിലും ഫണ്ട് അനുവദിക്കുന്ന കാര്യത്തില്‍ എതിര്‍പ്പ് ഉയര്‍ത്തിയ കോണ്‍ഗ്രസ് പ്രതിപക്ഷ അംഗങ്ങള്‍ നിലപാടില്‍ കാര്യമായ അയവു വരുത്തിയിട്ടില്ലെന്നതാണു സത്യം. അവര്‍ പ്രസിഡന്റുമായി വിലപേശല്‍ ചര്‍ച്ചകള്‍ തുടരുകയാണ്. അതായത് ഒരു ഉറപ്പും കിട്ടാതെയാണ് ട്രംപിന്റെ പിന്‍മാറ്റമെന്നു പറയാം. അതേസമയം നയം സമ്പദ്‌രംഗത്തെ കാര്യമായി പിന്നോട്ടടിപ്പിച്ചന്നതു വ്യക്തമാണ്. പ്രത്യാഘാതമുണ്ടാക്കി നിര്‍ണായക മേഖലകള്‍ ഇവയാണ്

താറുമാറായ ഗതാഗതം

ഗതാഗതരംഗത്തുണ്ടായ സ്തംഭനാവസ്ഥ രാജ്യത്തിന്റെ വിനോദ വ്യവസായത്തെ ബാധിച്ചിരിക്കുന്നു. വിമാനത്താവളങ്ങളില്‍ വെള്ളിയാഴ്ച വന്‍ താമസം നേരിട്ടത് ആഴ്ചകളോളം ബാധിക്കുന്ന തലവേദനയായിരിക്കുകയാണ്. ഡിസംബര്‍ 22ന് അടച്ചുപൂട്ടിയതു മുതല്‍ ശമ്പളമില്ലാതെ ജോലി ചെയ്യുന്ന എയര്‍ ട്രാഫിക് കണ്‍ട്രോളര്‍മാരും സ്‌ക്രീനിങ് ഓഫീസര്‍മാരും ജോലിക്കു കയറുന്നില്ല. ഗതാഗതസുരക്ഷാ ഓഫീസര്‍മാരുടെ ഹാജര്‍നില കഴിഞ്ഞ വര്‍ഷത്തേക്കാള്‍ പകുതിയായി, ഏഴു ശതമാനത്തിലേറെ പേര്‍ ഹാജരായില്ല. പലരും സാമ്പത്തിക പരിമിതികള്‍ ചൂണ്ടിക്കാട്ടിയാണ് മുടങ്ങിയത്.

സര്‍ക്കാര്‍ വ്യവഹാരങ്ങളിലും ഗതാഗതപ്രശ്‌നം വിഷമതകള്‍ വരുത്തിയിട്ടുണ്ട്. യാത്രകള്‍ മുടങ്ങിയേക്കുമെന്ന വലിയ തോതിലുള്ള ആശങ്കകള്‍ ബുക്കിംഗുകളെ ബാധിക്കുന്നുവെന്ന് എയര്‍ലൈന്‍സ് എക്‌സിക്യൂട്ടീവ്മാര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. അടച്ചുപൂട്ടല്‍ മൂലം മുടങ്ങിയ തെക്കുപടിഞ്ഞാറന്‍ ഫ്‌ളൈറ്റുകള്‍ ജനുവരിയിലെ വരുമാനത്തില്‍ 10-15 മില്ല്യണ്‍ ഡോളര്‍ നഷ്ടം വരുത്തിയിരിക്കുന്നു. ഇതിന്റെ ഫലമായി ഹവായിയിലേക്കു തുടങ്ങാനിരുന്ന സര്‍വീസ് മാറ്റിവെക്കേണ്ടിയും വന്നു.

കച്ചവടരംഗത്തെ വാട്ടം

ഡിപ്പാര്‍ട്ട്‌മെന്റുകള്‍ അടച്ചുപൂട്ടിയതോടെ വഴിയാധാരമായ എട്ടുലക്ഷം ജീവനക്കാര്‍ക്ക് ഒരു മാസം കഴിച്ചു കൂട്ടാനായേക്കും. എന്നാല്‍ ഇതു പറ്റാതെ വരുന്ന മറ്റൊരു വിഭാഗം കൂടി ഇവിടെയുണ്ട്. രാജ്യത്ത് പ്രായപൂര്‍ത്തിയായ 40ശതമാനത്തിനു വന്ന അപ്രതീക്ഷിത ചെലവിനുള്ള, ഒരുമാസം ഓരോരുത്തര്‍ക്കും 400 ഡോളര്‍ വരുമിത്, ഫണ്ട് അനുവദിക്കാനായില്ല. വാഷിംഗ്ടണ്‍ മേഖലയില്‍ ആറു തൊഴിലാളികളില്‍ ഒരാളെ അടച്ചുപൂട്ടല്‍ ബാധിച്ചു. മാത്രമല്ല, ഇത് സംസ്ഥാനത്തിന്റെ 2.5 ശതമാനം സാമ്പത്തിക വളര്‍ച്ച ചോര്‍ത്തിക്കളയുകയും ചെയ്തു. 2017ല്‍ 2.1 ശതമാനം വളര്‍ച്ച രേഖപ്പെടുത്തിയ പ്രദേശത്താണ് ഇതു സംഭവിച്ചത്. കണ്ണില്‍ച്ചോരയില്ലാത്ത തീരുമാനമെടുത്തതിന് ട്രംപ് ഭരണകൂടം രൂക്ഷമായി വിമര്‍ശിക്കപ്പെട്ടു. പ്രസിഡന്റിന്റെ സമ്മതിക്ക് വലിയ ഇവടിവുണ്ടാക്കാനുമിത് കാരണമായി.

ഫെഡറല്‍ റിസര്‍വിന്റെ അവ്യക്തത

സാമ്പത്തികരംഗം അനിശ്ചിതാവസ്ഥയിലെത്തിയ ഒരു സമയത്തായിരുന്നു അടച്ചുപൂട്ടല്‍. ഫെഡറല്‍ റിസര്‍വ് ഈ വര്‍ഷം പലിശനിരക്ക് വര്‍ധിപ്പിക്കുമെന്ന റിപ്പോര്‍ട്ട് വലിയ വാഗ്വാദങ്ങള്‍ക്കു വഴിവെച്ചിരുന്നു. ട്രംപാണെങ്കില്‍ ഫെഡറല്‍ റിസര്‍വിനെ ആവര്‍ത്തിച്ച് കുറ്റപ്പെടുത്തിക്കൊണ്ടുമിരുന്നു. എന്നാല്‍, നയപരമായ വീഴ്ചകള്‍ വര്‍ധിക്കുകയായിരുന്നു. ഭക്ഷ്യധാന്യ ഉല്‍പ്പാദനം, മൊത്ത ആഭ്യന്തര ഉത്പാദന (ജിഡിപി), റീറ്റെയ്ല്‍ വില്‍പ്പന, ഹൗസിങ് തുടങ്ങിയവയുള്‍പ്പെടെയുള്ള അടുത്തകാലത്തെ ഉല്‍പാദനത്തെ തടഞ്ഞുനിര്‍ത്തലാക്കിയതോടെ നയപരമായ പിഴവ് കൂടുതല്‍ വഷളായി.

ആശ്രയിക്കാവുന്ന തരത്തിലുള്ള ജിഡിപി മാനദണ്ഡങ്ങള്‍ ലഭ്യമല്ലാത്തത് കൂടുതല്‍ സാമ്പത്തിക അനിശ്ചിതത്വങ്ങളും തെറ്റായ വ്യാപാര തീരുമാനങ്ങളും മാത്രമാണ് സൃഷ്ടിച്ചത്. അതിനിടെ വന്ന അടച്ചുപൂട്ടലിനു നിര്‍ദേശിച്ച വിവരങ്ങളും ഇതിനെ പിന്തുണയ്ക്കുന്നില്ല. മിഷിഗണ്‍ യൂണിവേഴ്‌സിറ്റി ഓഫ് കണ്‍സ്യൂമര്‍ സെന്ററിന്റെ സര്‍വേയില്‍ ഈ മാസം ഏറ്റവും താഴെയാണ് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തിരഞ്ഞെടുക്കപ്പെട്ടത്. തീരുമാനം ഈ സാമ്പത്തിക പാദത്തില്‍ രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ച പൂജ്യത്തിലാക്കുമെന്ന് ഒരു പ്രസിഡന്റിന്റെ ഒരു ഉപദേഷ്ടാവ് പറഞ്ഞു. അനിശ്ചിതാവസ്ഥ നീണ്ടു നില്‍ക്കുന്നത് അമേരിക്കയെ സാമ്പത്തിക മാന്ദ്യത്തിലേക്ക് പോലും എത്തിക്കുമെന്ന് സാമ്പത്തിക ശാസ്ത്രജ്ഞര്‍ മുന്നറിയിപ്പു നല്‍കുന്നു.

വരാനിരിക്കുന്ന പ്രശ്‌നങ്ങള്‍

അടച്ചുപൂട്ടലിന്റെ പ്രത്യാഘാതങ്ങളില്‍ നിന്ന് ജനങ്ങളെ സംരക്ഷിക്കാന്‍ ട്രംപ് ഭരണകൂടം കഠിനമായി പ്രവര്‍ത്തിച്ചു. ഇതിനായി നികുതിയിളവുകളും മറ്റും ഏര്‍പ്പെടുത്തി. എന്നാല്‍ പ്രതിസന്ധി ഇതേ പോലെ തുടരുന്നതോടെ, അതിന്റെ ആഘാതം അവഗണിക്കാന്‍ ബുദ്ധിമുട്ടായിത്തീരും. ഈ മാസത്തെ ഫണ്ടിംഗ് അവസാനിപ്പിക്കുമെന്ന് ഫെഡറല്‍ കോര്‍ട്ട് സിസ്റ്റം മുന്നറിയിപ്പ് നല്‍കിയിരുന്നു. കുറഞ്ഞ വരുമാനമുള്ള കുടുംബങ്ങള്‍ക്കുള്ള ഭക്ഷ്യ സബ്‌സിഡികള്‍ ഫെബ്രുവരിയില്‍ പുറത്തുവിടുമെന്നാണ് പ്രതീക്ഷ.

പല മേഖലകളിലെ സര്‍ക്കാര്‍ വെട്ടിച്ചുരുക്കല്‍ ബിസിനസുകളെയും പ്രതിസന്ധിയിലാക്കി. മത്സ്യബന്ധന പെര്‍മിറ്റുകള്‍ തടഞ്ഞതും ലഹരി പാനീയങ്ങള്‍ക്ക് അംഗീകാരങ്ങള്‍ നല്‍കാന്‍ വൈകിച്ചതും സ്റ്റോക്ക് എക്‌സ്‌ചേഞ്ചിലെ റജിസ്‌ട്രേഷനുകള്‍ കുറഞ്ഞതുമെല്ലാം ഇതിനിടയാക്കി. പ്രതിസന്ധി ബാധിച്ച ഏജന്‍സികള്‍ക്ക് സേവനം നല്‍കി വരുന്ന കരാറുകാരും അടച്ചുപൂട്ടലിന്റെ വക്കിലാണ്. കാരണം ഈ നയം മൂലം പ്രതിദിനം 200 മില്യന്‍ ഡോളറിലധികമാണ് അവര്‍ക്കു നഷ്ടം സംഭവിച്ചിരിക്കുന്നത്.

ഡിസംബറില്‍ പൂര്‍ത്തിയാക്കിയ സര്‍ക്കാര്‍ ജോലികള്‍ക്ക് ഇതുവരെ കമ്പനിക്ക് പ്രതിഫലം നല്‍കിയിട്ടില്ലെന്ന്. ഗ്രെഗ് ഫിറ്റ്‌സ്‌ഗെറാള്‍ഡ് എന്ന ഐടി കരാറുകാരന്‍ പറയുന്നു. പണം കിട്ടാത്തതിനെ തുടര്‍ന്ന് അദ്ദേഹം 350 ജീവനക്കാരില്‍ 200 പേരോടും നിര്‍ബന്ധിത അവധിയെടുക്കാന്‍ അദ്ദേഹം ആവശ്യപ്പെട്ടിരിക്കുകയാണ്. ഇത്തരം നയങ്ങളുടെ ഇരകളാകുന്നത് നിരപരാധികളായ കുടുംബാംഗങ്ങളാണന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

യുഎസിന്റെ തെക്കന്‍ അതിര്‍ത്തിയില്‍, മെക്‌സിക്കന്‍ അതിര്‍ത്തിയില്‍ മതില്‍ നിര്‍മിക്കാന്‍ 5.7 ബില്ല്യണ്‍ ഡോളര്‍ സമാഹരിക്കാന്‍ സമ്മര്‍ദ്ദം ചെലുത്തുകയായിരുന്നു അടച്ചുപൂട്ടല്‍ നടപടിയിലൂടെ ട്രംപ് ലക്ഷ്യമിട്ടത്. നിര്‍ദേശം ഡെമോക്രാറ്റുകള്‍ക്ക് ഭൂരിപക്ഷമുള്ള സഭ തള്ളി. ധനസമാഹരണത്തെ നിശിതമായി വിമര്‍ശിച്ച ഡെമോക്രാറ്റുകള്‍ ഫണ്ട് അനുവദിക്കാന്‍ വിസമ്മതിക്കുകയും ആനുകൂല്യങ്ങള്‍ അനുവദിക്കില്ലെന്ന നിലപാടുമെടുത്തു. അടിയന്തര മനുഷ്യാവകാശ സഹായത്തിനായി 800 മില്യണ്‍ ഡോളര്‍ സഹായധനം കണ്ടത്തണം, 2,750 അതിര്‍ത്തി ഏജന്റുമാരെയും സുരക്ഷാ ഉദ്യോഗസ്ഥരെയും നിയോഗിക്കുക, 75 പുതിയ ഇമിഗ്രേഷന്‍ ജഡ്ജ് സംഘങ്ങളെ നിയമിക്കുക തുടങ്ങിയ നിര്‍ദേശങ്ങളും ഉയര്‍ന്നു. എന്നാല്‍ ഇത്തരം വാഗ്ദാനങ്ങളൊന്നും സ്വീകരിക്കില്ലെന്ന് ഡെമോക്രാറ്റുകള്‍ വ്യക്തമാക്കി.

ഇതോടെ കടുത്ത നടപടികളെടുക്കുമെന്നു പ്രഖ്യാപിച്ച ട്രംപ്, ഗതാഗത സുരക്ഷാ വിഭാഗങ്ങള്‍ ഉള്‍പ്പെടെ 25% ഓഫിസുകള്‍ അടച്ചുപൂട്ടുകയായിരുന്നു. ഇതോടെ സര്‍ക്കാര്‍, കരാര്‍ ജീവനക്കാര്‍ ജോലിക്കു പോകാന്‍ കഴിയാതെ വല്ലാത്ത സമ്മര്‍ദ്ദത്തിലാണു കഴിയുന്നത്. അമേരിക്കന്‍ചരിത്രത്തില്‍ ആദ്യമായാണ് ഇത്രയും ദീര്‍ഘകാലം സര്‍ക്കാര്‍ ഓഫിസുകള്‍ അടച്ചിടുന്നത്. എന്നാല്‍ മൂന്നാഴ്ച പിന്നിട്ടപ്പോള്‍ ഏകപക്ഷീയമായെന്നോണം ട്രംപ് നിലപാടില്‍ നിന്നു പിന്നോട്ടു പോകുന്നതാണു കണ്ടത്. മതില്‍ ഒരു സ്ഥിരം നിര്‍മ്മിതിയല്ല. കോണ്‍ക്രീറ്റ് മതിലിന് പകരം ഉരുക്ക് കൊണ്ട് മതില്‍കെട്ടുന്നത് ആലോചിക്കുന്നു. മുന്‍ഗണനയുള്ള പ്രദേശങ്ങള്‍ മാത്രമാണ് കെട്ടിത്തിരിക്കുന്നതെന്നും ട്രംപ് വിശദീകരിച്ചു.

എന്നാല്‍ ഈ നടപടി അബദ്ധജടിലമാണെന്നാണ് വിദഗ്ധരും ഏജന്‍സികളും വിലയിരുത്തിയത്. ഫിനാന്‍ഷ്യല്‍ റേറ്റിംഗ് ഏജന്‍സി സ്റ്റാന്‍ഡേര്‍ഡ് ആന്‍ഡ് പുവര്‍ യുഎസ് സമ്പദ്‌വ്യവസ്ഥയില്‍ ് അടച്ചുപൂട്ടലിന്റെ നഷ്ടം വിശകലനം ചെയ്തു നോക്കി. ഇത് ചുരുങ്ങിയത് ആറ് ബില്യണ്‍ ഡോളര്‍ നഷ്ടം വരുത്തുമെന്നാണ് വിലയിരുത്തിയത്. മതില്‍ നിര്‍മിക്കാന്‍ ആവശ്യപ്പെട്ടത് 5.7 ബില്ല്യണ്‍ ഡോളര്‍ ആണെന്ന് ഓര്‍ക്കണം. മറ്റൊരു റേറ്റിംഗ് ഏജന്‍സിയായ ഗ്ലോബല്‍ ഇക്കണോമിക്‌സ് ആം ഉയര്‍ത്തുന്നത് സുപ്രധാന ചോദ്യമാണ്, യുഎസ് ഭരണകൂടത്തിന്റെ അടച്ചുപൂട്ടല്‍ നയം അവസാനിക്കുമ്പോഴുണ്ടാകുന്ന നേട്ടം എന്താണ്, രാജ്യത്തിന് വലിയ നഷ്ടം അനുഭവിക്കേണ്ടി വന്നിരിക്കുന്നു. മുമ്പ് നാം പ്രതീക്ഷിച്ചതിലും വളരെ മോശമായിരിക്കും സമ്പദ്‌രംഗം അനുഭവിക്കേണ്ടി വരുകയെന്ന് അവര്‍ വിശദീകരിക്കുന്നു.

നടപടി 19 ട്രില്യണ്‍ ഡോളറിന്റെ നഷ്ടമുണ്ടാക്കുമെന്ന് സ്റ്റാന്‍ഡേര്‍ഡ് ആന്‍ഡ് പുവര്‍ മുന്‍പു പ്രവചിച്ചിരുന്നു. സ്തംഭനാവസ്ഥ ദീര്‍ഘകാലം നിലനില്‍ക്കുന്ന പക്ഷം മൊത്ത ആഭ്യന്തര ഉല്‍പ്പാദനത്തില്‍ ആഴ്ച തോറും 1.2 ബില്യണ്‍ ഡോളര്‍ നഷ്ടമുണ്ടാക്കും. നഷ്ടപ്പെട്ട ഉല്‍പാദനക്ഷമതയ്‌ക്കൊപ്പം ശമ്പളത്തോടു കൂടിയ അവധിയും പരോക്ഷമായ ചെലവുകളും നഷ്ടത്തിന്റെ ആഴം കൂട്ടുന്നു. പ്രവര്‍ത്തനസ്തംഭനം അമേരിക്കന്‍ സുരക്ഷാ വിഭാഗത്തെയും ആഭ്യന്തര വിഭാഗത്തെയുമടക്കം ബാധിച്ചു. തുടര്‍ന്ന്, നാന്‍സി പെലോസിയുടെ വിദേശപര്യടനവും ട്രംപ് റദ്ദാക്കി. ഭരണസ്തംഭനമാണ് യാത്ര റദ്ദാക്കാന്‍ കാരണമായി ട്രംപ് പറയുന്നത്. ബ്രസ്സല്‍സ്, ഈജിപ്റ്റ്, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങളിലാണ് നാന്‍സി സന്ദര്‍ശനം നടത്താനിരുന്നത്.

പരോക്ഷ ചെലവുകള്‍ ഉണ്ടാകുന്നത് വൈകിയാലും, സര്‍ക്കാര്‍ വകുപ്പുകള്‍ വീണ്ടും തുറന്നു പ്രവര്‍ത്തിക്കുന്നതോടെ ചില നഷ്ടങ്ങള്‍പരിഹരിക്കാനാകുമെന്ന് പ്രതീക്ഷിച്ചിരുന്നു, എന്നാല്‍, അഞ്ച് ആഴ്ച കഴിഞ്ഞപ്പോള്‍ ആ സാമ്പത്തിക പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാര്‍ കൂടുതല്‍ ബന്ധിക്കപ്പെട്ടതായി സംശയിക്കുന്നു. ദുരിതമനുഭവിക്കുന്ന നിരവധി സര്‍ക്കാര്‍ ജീവനക്കാരെ പോലെ ഏജന്‍സിയും അടച്ചുപൂട്ടല്‍ അവസാനിച്ചതിനെക്കുറിച്ച് മുന്നറിയിപ്പ് നല്‍കുന്നു. ഫണ്ടിംഗ് സംബന്ധിച്ച് തര്‍ക്കം അവസാനിച്ചുവെങ്കിലും കോണ്‍ഗ്രസും പ്രസിഡന്റും തമ്മിലുള്ള സംഘര്‍ഷം തുടരുമെന്നതിനാല്‍ ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ത്തന്നെ അടുത്ത പ്രശ്‌നം ആരംഭിച്ചേക്കാമെന്നാണ് അവര്‍ ചൂണ്ടിക്കാട്ടുന്നത്. ബിസിനസ് മേഖലയും ഓഹരിവിപണിയും ഇത്തരം ആവര്‍ത്തനങ്ങള്‍ പ്രതീക്ഷിക്കണമെന്നും റേറ്റിംഗ് ഏജന്‍സികള്‍ പ്രസ്താവനയില്‍ പറയുന്നു.

Comments

comments

Categories: Top Stories
Tags: Trump