ബലേനോയുടെ പരിഷ്‌കരിച്ച മോഡല്‍ മാരുതി സുസുക്കി അവതരിപ്പിച്ചു

ബലേനോയുടെ പരിഷ്‌കരിച്ച മോഡല്‍ മാരുതി സുസുക്കി അവതരിപ്പിച്ചു

പ്രീമിയം ഹാച്ച്ബാക്ക് മോഡലായ ബലേനോയുടെ പരിഷ്‌കരിച്ച മോഡല്‍ മാരുതി സുസൂക്കി അവതരിപ്പിച്ചു. 5.4 ലക്ഷം രൂപ മുതല്‍ 8.77 ലക്ഷം രൂപ വരെയാണ് കാറിന്റെ വില.

കൂടുതല്‍ വീതി തോന്നിക്കുന്ന സ്‌പോര്‍ട്ടിയായ മുന്‍ ഗ്രില്ലാണ് പുതിയ ബലേനോയുടെ പ്രത്യേകത. ഇതിനു പുറമെ പുതിയ ടു ടോണ്‍ പ്രിസിഷന്‍ കട്ട് അലോയ് വീലുകളുമുണ്ട്. പുതിയ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റമാണ് പുത്തന്‍ മോഡലില്‍ നല്‍കിയിരിക്കുന്നത്.

പിന്‍ റിവേഴ്‌സ് ക്യാമറയില്‍ നിന്നുള്ള ദൃശ്യങ്ങളും ലൈവ് ട്രാഫിക് ഉള്‍പ്പെടെ കാണിക്കുന്ന നാവിഗേഷന്‍ സംവിധാനവും വാഹനത്തെ സംബന്ധിച്ച വിവരങ്ങളും ഇതില്‍ ലഭ്യമാകും

1.2 ലിറ്റര്‍ പെട്രോള്‍ എന്‍ജിനിലും 1.3 ലിറ്റര്‍ ഡീസല്‍ എന്‍ജിനിലുമായിരിക്കും ബലേനോ ലഭ്യമാകുക. പെട്രോള്‍ മോഡലിന്റെ മാനുവല്‍ ട്രാന്‍സ്മിഷന്‍ ഓപ്ഷന് 5.4ലക്ഷം രൂപ മുതല്‍ 7.45ലക്ഷം രൂപ വരെയും ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ഓപ്ഷന് 7.48ലക്ഷം രൂപ മുതല്‍ 8.77 ലക്ഷം രൂപ വരെയുമാണ് വില.

ഡീസല്‍ മോഡല്‍ മാനുവല്‍ ട്രാന്‍സ്മിഷന്‍ ഓപ്ഷനില്‍ മാത്രമാണ് വിപണിയിലെത്തുക. ഇതിന് 6.6ലക്ഷം രൂപമുതല്‍ 8.6ലക്ഷം രൂപ വരെയാണ് വില.

Comments

comments

Categories: Auto