ചോക്‌സിക്കായി ഇന്ത്യയില്‍ നിന്ന് ഒരു സംഘവും എത്തിയിട്ടില്ലെന്ന് ആന്റിഗ്വ

ചോക്‌സിക്കായി ഇന്ത്യയില്‍ നിന്ന് ഒരു സംഘവും എത്തിയിട്ടില്ലെന്ന് ആന്റിഗ്വ

ന്യൂഡെല്‍ഹി: പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്നും കോടികളുടെ തട്ടിപ്പ് നടത്തി രാജ്യം വിട്ട വജ്ര വ്യവസായി മെഹുല്‍ ചോക്‌സിയ്ക്ക് വേണ്ടി ഇന്ത്യയില്‍ നിന്ന് ഒരു സംഘവും എത്തിയിട്ടില്ലെന്ന് ആന്റിഗ്വ സര്‍ക്കാര്‍. മെഹുല്‍ ചോക്‌സിയെ ഇന്ത്യയിലെത്തിക്കുന്നതിന് സിബിഐയുടെയും ആദായ നികുതി വകുപ്പിന്റെയും പ്രത്യേക സംഘത്തെ വെസ്റ്റ് ഇന്‍ഡീസിലേക്ക് അയക്കുമെന്ന് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

ചോക്‌സി കരീബിയന്‍ ദ്വീപുകളില്‍ ഉണ്ടാകുമെന്നാണ് ഉദ്യോഗസ്ഥരുടെ കണക്കു കൂട്ടലുകള്‍. ഉദ്യോഗസ്ഥര്‍ക്കായി എയര്‍ ഇന്ത്യയുടെ പ്രത്യേക ബോയിങ് വിമാനം സജ്ജമാക്കുമെന്നും വാര്‍ത്തകളുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് ആന്റിഗ്വ സര്‍ക്കാര്‍ പ്രതികരണവുമായെത്തിയത്.

ചോക്‌സി മടങ്ങിപ്പോകണമെന്നാണ് തന്റെ സര്‍ക്കാര്‍ ആഗ്രഹിക്കുന്നതെന്ന് പ്രധാനമന്ത്രിയുടെ ഓഫിസിലെ ചീഫ് ഓഫ് സ്റ്റാഫ് ലയണല്‍ മാക്‌സ് ഹസ്റ്റ് പറഞ്ഞു. ആന്റിഗ്വയ്ക്ക് അനാവശ്യ പബ്ലിസിറ്റിയല്ലാതെ മറ്റൊന്നും ചോക്‌സി നല്‍കിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

Comments

comments

Categories: Current Affairs
Tags: mehul choksi