സിഎന്‍എന്‍ ലിസ്റ്റ്: 2019ല്‍ കണ്ടിരിക്കേണ്ട 19 സ്ഥലങ്ങളില്‍ കേരളവും

സിഎന്‍എന്‍ ലിസ്റ്റ്: 2019ല്‍ കണ്ടിരിക്കേണ്ട 19 സ്ഥലങ്ങളില്‍ കേരളവും

കൊച്ചി: 2019ല്‍ കണ്ടിരിക്കേണ്ട 19 സ്ഥലങ്ങളുടെ പട്ടികയില്‍ ദൈവത്തിന്റെ സ്വന്തം രാജ്യവും. സിഎന്‍എന്‍ ട്രാവല്‍ പട്ടികയില്‍ ഇന്ത്യയില്‍ നിന്ന് ഇടം നേടിയ ഏക ഇന്ത്യന്‍ സംസ്ഥാനവും കേരളമാണ്.

പ്രകൃതിദുരന്തങ്ങളുള്‍പ്പെടെ ദുരിതകാലത്തിനുശേഷം സാധാരണജീവിതത്തിലേക്കു മടങ്ങിയെത്തിയ സ്ഥലങ്ങള്‍ക്കു മുന്‍ഗണന നല്‍കിയാണു യുഎസ് ആസ്ഥാനമായ ചാനലിന്റെ വിനോദസഞ്ചാര വിഭാഗം പട്ടിക തയാറാക്കിയത്.

പട്ടികയില്‍ ഒമ്പതാമത് ആയാണ് കേരളത്തിന്റെ സ്ഥാനം. ജപ്പാനിലെ ഫൂകുവൊക, സ്‌കോട്‌ലന്‍ഡിലെ ഹെബ്രിഡീസ്, പെറുവിലെ ലിമ, മെക്‌സിക്കോയിലെ വഹാക, യുഎസിലെ ഗ്രാന്‍ഡ് കാന്യന്‍, ന്യൂയോര്‍ക്ക് സിറ്റി, സ്‌പേസ് കോസ്റ്റ്, ബള്‍ഗേറിയയിലെ പ്ലൊവ്ഡിവ്, ഫ്രാന്‍സിലെ നോര്‍മന്‍ഡി തുടങ്ങിയ സ്ഥലങ്ങളാണ് പട്ടികയില്‍ ഇടം നേടിയ മറ്റുള്ളവ.

കേരളത്തിലെ ബീച്ചുകള്‍ ,കായലുകള്‍, ഹില്‍ സ്റ്റേഷനുകള്‍, ഭക്ഷണം, സംസ്‌കാരങ്ങള്‍ തുടങ്ങിയവയെല്ലാം ആസ്വദിക്കേണ്ടവയാണെന്ന് സിഎന്‍എന്‍ നിരീക്ഷിക്കുന്നു.

Comments

comments

Categories: Current Affairs, Slider