ആഭ്യന്തര ഉല്‍പ്പന്നങ്ങള്‍ക്ക് വിപണി ലഭ്യമാക്കാന്‍ ഇന്ത്യയും ചൈനയും

ആഭ്യന്തര ഉല്‍പ്പന്നങ്ങള്‍ക്ക് വിപണി ലഭ്യമാക്കാന്‍ ഇന്ത്യയും ചൈനയും

ന്യൂഡെല്‍ഹി: ആഭ്യന്തര ഉല്‍പ്പന്നങ്ങള്‍ക്ക് വിപണി ലഭ്യമാക്കുന്നത് ഉള്‍പ്പെടെ വിവിധ വിഷയങ്ങളില്‍ ഇന്ത്യയും ചൈനയും ചര്‍ച്ച നടത്തിയാതായി കേന്ദ്ര വാണിജ്യ മന്ത്രാലയം അറിയിച്ചു. വാണിജ്യ സെക്രട്ടറി അനുപ് വാധവന്‍, ജനറല്‍ അഡ്മിനിസ്‌ട്രേഷന്‍ ഓഫ് ചൈന കസ്റ്റംസ് (ജിഎസിസി) വൈസ് മിനിസ്റ്റര്‍ ഷാംഗ് ജിന്‍ എന്നിവര്‍ തമ്മില്‍ കഴിഞ്ഞ ആഴ്ച ബെയ്ജിംഗില്‍ വെച്ചാണ് കൂടിക്കാഴ്ച നടത്തിയത്.

ബസുമതി ഇതര അരി, മത്സ്യം, മത്സ്യ എണ്ണ, മത്സ്യ ഭക്ഷണം എന്നിവ ചൈനയിലേക്ക് കയറ്റുമതി ചെയ്യുന്നതിനുള്ള പ്രോട്ടോകോളില്‍ ഇരുരാജ്യങ്ങളും ഒപ്പുവെച്ചിട്ടുണ്ട്. കൂടാതെ ഇന്ത്യന്‍ പുകയിലെ ചൈനയിലേക്ക് കയറ്റി അയക്കുന്നതിലും ധാരണയായിട്ടുണ്ട്.

ചൈനയിലേക്കുള്ള കയറ്റുമതി വരും നാളുകളില്‍ ഇന്ത്യ വര്‍ധിപ്പിക്കുമെന്നതിന്റെ സൂചനയായാണ് ഇതിനെ വിലയിരുത്തുന്നത്.

Comments

comments

Categories: Business & Economy
Tags: China, India