ഫേസ്ബുക്കിലെ പകുതി എക്കൗണ്ടും വ്യാജമെന്നു സുക്കര്‍ബെര്‍ഗിന്റെ മുന്‍ സഹപാഠി

ഫേസ്ബുക്കിലെ പകുതി എക്കൗണ്ടും വ്യാജമെന്നു സുക്കര്‍ബെര്‍ഗിന്റെ മുന്‍ സഹപാഠി

ലണ്ടന്‍: ഒരു ബില്യന്‍ വ്യാജ എക്കൗണ്ടുകള്‍ ഫേസ്ബുക്കിലുണ്ടെന്നു സുക്കര്‍ബെര്‍ഗിന്റെ മുന്‍ സഹപാഠി ആരോപിച്ചു. എന്നാല്‍ ആരോപണം തെറ്റാണെന്നു നിസംശയം പറയാനാകുമെന്നു ഫേസ്ബുക്ക് പറഞ്ഞു. ഫേസ്ബുക്ക് സിഇഒ മാര്‍ക്ക് സുക്കര്‍ബെര്‍ഗിനൊപ്പം 2002-2004 കാലയളവില്‍ ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ പഠിച്ച ആരണ്‍ ഗ്രീന്‍സ്പാനാണു ഫേസ്ബുക്കിനെതിരേ ആരോപണവുമായി രംഗത്തുവന്നത്. യഥാര്‍ഥ ഫേസ്ബുക്കിന്റെ സ്ഥാപകന്‍ താനാണെന്നും തന്റെ ആരോപണങ്ങള്‍ ഒത്തുതീര്‍ക്കുന്നതിനു വേണ്ടി 2009-ല്‍ ഫേസ്ബുക്ക് പ്രതിഫലം നല്‍കിയിരുന്നെന്നും ആരണ്‍ പറഞ്ഞു.

ഫേസ്ബുക്കിന്റെ യൂസര്‍ ബേസിനെ അളക്കുന്ന അളവുകോല്‍ കൃത്യതയില്ലാത്തതാണെന്ന് ആരണ്‍ ആരോപിക്കുന്നു. അതു കൊണ്ടു തന്നെ ഫേസ്ബുക്ക് അവകാശപ്പെടുന്ന എണ്ണം(മെട്രിക്‌സ്) ഓവര്‍ എസ്റ്റിമേറ്റഡ് അഥവാ കണക്കിലേറെ വരുന്നതാണ്. വ്യാജ എക്കൗണ്ടിനെ കൃത്യമായി അളക്കാനുള്ള സംവിധാനങ്ങള്‍ ഫേസ്ബുക്കിന് ഇപ്പോഴും നേരത്തേയും ഇല്ലെന്ന് ആരോണ്‍ പറഞ്ഞു. ഒരു എക്കൗണ്ട് വ്യാജമാണോ അല്ലയോ എന്നു ഒരു മനുഷ്യന് നിശ്ചിതമായി ചെയ്യാന്‍ സാധിക്കുന്ന കാര്യമല്ല, തനിച്ച് ഒരു കമ്പ്യൂട്ടറിനും സാധ്യമല്ല. ഫേസ്ബുക്ക് ദുരുപയോഗം ചെയ്യുന്നവര്‍ക്ക് അത് എളുപ്പം സാധിക്കും. സിം കാര്‍ഡുകളിലൂടെയും, പ്രോക്‌സി സര്‍വറിലൂടെയുമൊക്കെ ഇതു സാധ്യമാണ്. ഇത്തരം ഘടകങ്ങള്‍ പരിശോധിച്ചു കഴിയുമ്പോള്‍ ഫേസ്ബുക്കിലെ പകുതി എക്കൗണ്ടുകളും വ്യാജമാണെന്നു മനസിലാക്കാനാവുമെന്ന് ആരണ്‍ പറഞ്ഞു.

Comments

comments

Categories: FK News
Tags: Facebook