ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് സിംപിള്‍ ആണ് പവര്‍ഫുള്ളും

ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് സിംപിള്‍ ആണ് പവര്‍ഫുള്ളും

ചെറിയ സമയത്തിനുള്ളില്‍ ഒരു സ്ഥാപനത്തിന് എത്രത്തോളം ജനങ്ങളിലേക്ക് എത്താന്‍കഴിയുമോ അത്രയും വേഗത്തില്‍ സ്ഥാപനം വളര്‍ച്ച പ്രാപിക്കുന്നു. ഇവിടെയാണ് മാര്‍ക്കറ്റിംഗ് എന്ന പദത്തിന്റെ പ്രസക്തി. മുന്‍കാലങ്ങളിലെ പോലെ സ്ഥാപനം വളരുന്നതിനൊപ്പം മാത്രം നടക്കുന്ന ഒന്നല്ല ബ്രാന്‍ഡ് മാര്‍ക്കറ്റിംഗ് എന്നത്. ഒരു സ്ഥാപനത്തിന്റെ ആശയം രൂപം കൊള്ളുമ്പോള്‍ തന്നെ മാര്‍ക്കറ്റിംഗ് ആരംഭിക്കുന്നു. ഒരു സ്ഥാപനത്തിന്റെ . ദ്രുതഗതിയിലുള്ള വളര്‍ച്ചക്ക് ഇന്ന് അനിവാര്യം ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് ആണ്.വളരെ കുറഞ്ഞ ചിലവില്‍ ഏറ്റവും കൂടുതല്‍ ആളുകളിലേക്ക് എത്താന്‍ പറ്റിയ വിപണന തന്ത്രമാണ് ഇത്.അതുകൊണ്ട് തന്നെയാണ് ടെലിവിഷന്‍, റേഡിയോ, ബില്‍ബോര്‍ഡുകള്‍, വര്‍ത്തമാന പത്രങ്ങള്‍, മാസികകള്‍ തുടങ്ങിയ പരമ്പരാഗത മാര്‍ക്കറ്റിംഗ് തന്ത്രങ്ങളേക്കാള്‍ ഇന്ന് ഏവരും ഇന്റര്‍നെറ്റില്‍ അധിഷ്ഠിതമായ ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് തെരഞ്ഞെടുക്കുവാന്‍ ആഗ്രഹിക്കുന്നത്.മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് ഇന്റര്‍നെറ്റിന്റെ ലഭ്യതയും ഉപയോഗവും വര്‍ധിച്ചതും ബിസിനസ് രംഗത്ത് ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് സാധ്യതകള്‍ വര്‍ധിപ്പിക്കുന്നു.

ലോകത്തിന്റെ വളര്‍ച്ച ഇന്ന് അതിവേഗമാണ് നടന്നുകൊണ്ടിരിക്കുന്നത്. ലോകം ഡിജിറ്റല്‍ യുഗത്തിലേക്കും ഇന്റര്‍നെറ്റ് യുഗത്തിലേക്കും ക്ലൗഡ് കംപ്യൂട്ടിംഗിന്റെ കാലത്തിലേക്കും കടന്നതോടെ സമൂലമായ മാറ്റങ്ങളാണ് മനുഷ്യരുടെ കാഴ്ചപ്പാടിലും ബിസിനസ് രംഗത്തും ഉണ്ടായിരിക്കുന്നത്. ഒരു സ്ഥാപനം രൂപമെടുക്കുന്ന മാത്രയില്‍ തന്നെ ഇന്റര്‍നെറ്റ് ലോകം പ്രസതുത സ്ഥാപനത്തിന്റെ മാര്‍ക്കറ്റിംഗ് ഏറ്റെടുക്കുന്നു. ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് തന്ത്രങ്ങള്‍ മുഖാന്തിരം വളരെപ്പെട്ടന്ന് തന്നെ ഉല്‍പ്പന്നങ്ങളും സേവനങ്ങളുമെല്ലാം ഉപഭോക്താക്കളുടെ ഇടയില്‍ പ്രസക്തി നേടുന്നു. അതുകൊണ്ട് തന്നെയാണ് ഒരുകാലത്ത് ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് രീതിയോട് വിയോജിപ്പ് കാണിച്ചവര്‍ പോലും ഇപ്പോള്‍ ഈ രംഗത്തേക്ക് കടന്നു വരുന്നത്. ഉപഭോക്താക്കളില്‍ 80 % ആളുകളും ഇന്റര്‍നെറ്റ് ഉപഭോക്താക്കളായതോടെയാണ് ഇത്തരത്തില്‍ ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് സാധ്യതകള്‍ തെളിഞ്ഞു വന്നത്. എന്നാല്‍ ഇന്നിയും നല്ലൊരു ശതമാനം ആളുകള്‍ ഡിജിറ്റല്‍ മാര്‍ക്കറ്റിംഗിന്റെ സാധ്യതകളെ ശരിയായവിധത്തില്‍ വിനിയോഗിക്കുന്നുണ്ട്.

എന്നാല്‍ ഇനിയും നല്ലൊരു വിഭാഗം ആളുകള്‍ ഡിജിറ്റല്‍ മാര്‍ക്കറ്റിംഗിന്റെ സാധ്യതകള്‍ ശരിയായ വിധത്തില്‍ മനസിലാക്കിയിട്ടില്ല. ചെറുകിട, ഇടത്തരം സംരംഭങ്ങളുടെയും ഉടമകള്‍ക്ക് ഡിജിറ്റല്‍ മാര്ക്കറ്റിംഗിനെ കുറിച്ച് ആഴത്തിലുള്ള അറിവില്ല.എന്നാല്‍ പരമ്പരാഗതമായി ബിസിനസ് നടത്തുന്നതില്‍ ഇവര്‍ മിടുക്കരാണ് താനും. എന്താണ് ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് എന്ന് പൂര്‍ണമായും മനസിലാക്കാതെ അപൂര്‍ണമായ അറിവിനെ കൂട്ടുപിടിച്ച് കുറഞ്ഞ ചെലവില്‍ ഫേസ്ബുക്ക് അപ്‌ഡേഷന്‍, വെബ്‌സൈറ്റ് എന്നിവ നിര്‍മിക്കുന്നു. എന്നാല്‍ ഇതുകൊണ്ട് ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് പൂര്‍ണമാകണമെന്നില്ല. ഇത്തരത്തില്‍ കുറഞ്ഞ ചെലവില്‍ നിര്‍മിക്കുന്ന വെബ്‌സൈറ്റുകളില്‍ 80 ശതമാനത്തോളവും മൊബീല്‍ ഫ്രണ്ട്‌ലി ആകില്ല. മാത്രമല്ല ഇത്തരം വെബ്‌സൈറ്റുകളില്‍ 90 % സെര്‍ച്ച് എന്‍ജിന്‍ ഒപ്റ്റിമൈസേഷന്‍ ഇല്ലാത്തവയാണ്. അതിനാല്‍ ഡിജിറ്റല്‍ മാര്‍ക്കറ്റിംഗിലേക്ക് എടുത്തു ചാടും മുന്‍പ് ഈ രംഗത്തെക്കുറിച്ച് അറിഞ്ഞിരിക്കുക എന്നത് പ്രധാനമാണ്.

1. എന്തിന് ബിസിനസ് ഡിജിറ്റലാകണം?

തന്റെ ബിസിനസ് എന്തിനു ഡിജിറ്റലാക്കണം എന്ന് സ്വയം നിര്‍ണയിക്കുകയാണ് ഇതിന്റെ ആദ്യപടി.വരും കാലത്ത് ബിസിനസിന്റെ മൂല്യം നിശ്ചയിക്കുന്നത് ഡിജിറ്റല് ആസ്തികളാകും. ഇക്കാര്യം എന്നും മനസില്‍ കരുതണം.ആരാണ് നമ്മുടെ ടാര്‌ജെറ്റഡ് കസ്റ്റമര്‍ ? ഡിജിറ്റല്‍ മാര്‍ക്കറ്റിംഗിലൂടെ പ്രസ്തുത ഉപഭോക്താക്കളിലേക്ക് നമ്മുടെ ഉല്‍പ്പന്നങ്ങളും സേവനങ്ങളും എത്തിക്കാന്‍ കഴിയുമോ എന്നതാണ് നാം ആദ്യമായി ചിന്തിക്കേണ്ടത്.അങ്ങനെ കഴിയുമെങ്കില്‍ തീര്‍ച്ചയായും ഡിജിറ്റല്‍ മാര്‍ക്കറ്റിംഗില്‍ നിങ്ങള്‍ക്ക് നിക്ഷേപിക്കാം. പരമ്പരാഗത പരസ്യ മാര്‍ഗങ്ങളിലൂടെ പത്തു വര്‍ഷം കൊണ്ട് നേടിയെടുക്കുന്ന പ്രശസ്തി പത്തു ദിവസത്തിനുള്ളില്‍ സമ്മാനിക്കാന്‍ ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് കൊണ്ട് സാധിക്കുന്നു. ലോകത്തിന്റെ ഏത് കോണിലുമുള്ള കസ്റ്റമറിലേക്കെത്താനും അവര്‍ക്ക് മികച്ച സേവനം ലഭ്യമാക്കാനും ഡിജിറ്റല്‍ ഫോര്‍മാറ്റിലേക്ക് മാറുന്നത് സഹായിക്കും. ഡാറ്റയെ ആശ്രയിച്ച് മുന്നേറുന്ന സംസ്‌കാരം തന്നെ സൃഷ്ടിക്കപ്പെടും. . മാത്രമല്ല ഇതിലൂടെ ജീവനക്കാരും കൂടുതലായി ശാക്തീകരിക്കപ്പെടുന്നു.

2 . പരമ്പരാഗത മാര്‍ക്കറ്റിംഗും ഡിജിറ്റല്‍ മാര്‍ക്കറ്റിംഗും

ഒരു സ്ഥപനം വിവിധങ്ങളായ പരസ്യമാര്ഗങ്ങളിലൂടെ ഉപഭോക്താക്കളുടെ ശ്രദ്ധ പിടിച്ചു പറ്റി സെയില്‍സില്‍ വര്‍ദ്ധനവ് ഉണ്ടാകുന്നതിനെയാണ് മാര്‍ക്കറ്റിംഗ് എന്ന് പറയുന്നത്. മാര്‍ക്കറ്റിംഗിനായി അവലംബിച്ചിരിക്കുന്ന മാര്‍ഗങ്ങളെ അടിസ്ഥാനമാക്കിയാണ് പരമ്പരാഗത മാര്‍ക്കറ്റിംഗ് ആണോ ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് ആണോ എന്ന് നിശ്ചയിക്കുന്നത്. പത്ര പരസ്യങ്ങള്‍, ടിവി പരസ്യങ്ങള്‍ , നോടീസുകള്‍ തുടങ്ങിയവ മുഖാന്തിരം നടക്കുന്ന പരമ്പരാഗത മാര്‍ക്കറ്റിംഗിലൂടെ പരസ്യങ്ങള്‍ എത്രപേര്‍ കണ്ടുവെന്നോ അനൂകൂലമായോ പ്രതികൂലമായോ പ്രതികരിച്ചുവെന്നോ അറിയാന്‍ കഴിയില്ല. എന്നാല്‍ ഇന്റര്‍നെറ്റ് മുഖാന്തിരം നടത്തുന്ന ഡിജിറ്റല്‍ മാര്‍ക്കറ്റിംഗില്‍ എല്ലാത്തിനും ഒരു കണക്കുണ്ട്. ബിസിനസിന്റെ സ്വഭാവമനുസരിച്ച് തന്ത്രങ്ങള്‍(Digital tSrategy) മെനഞ്ഞ് പരസ്യങ്ങള്‍ ഉണ്ടാക്കി വലിയ വിജയങ്ങള്‍ നേടാനാവുന്ന എന്നതും പരമ്പരാഗത മാര്‍ക്കറ്റിംഗില്‍ നിന്നും ഓണ്‍ലൈന്‍ മാര്‍ക്കറ്റിംഗിനെ വ്യത്യസ്തമാക്കുന്നു. മാത്രമല്ല, പരമ്പരാഗത മാര്‍ക്കറ്റിംഗ് രീതികളെ അപേക്ഷിച്ച് ഇവക്ക് ചെലവ് കുറവാണ് എന്നതും ഡിജിറ്റല്‍ മാര്‍ക്കറ്റിംഗിനെ പ്രിയപ്പെട്ടതാക്കുന്നു.

3 . നിങ്ങളുടെ ബിസിനസിന് ഡിജിറ്റല്‍ സാന്നിധ്യം ആവശ്യമാണോ ?

എന്താണ് നിങ്ങളുടെ ഉല്‍പ്പന്നം? ഓണ്‍ലൈനില്‍ പ്രസ്തുത ഉല്‍പ്പന്നം കണ്ടശേഷം വാങ്ങുന്നതിനായി ആളെത്തുമോ? സ്ഥാപനത്തിന്റെ ഭാവി വളര്‍ച്ചക്ക് ഇത് സഹായകരമാകുമോ? തുടങ്ങിയ കാര്യങ്ങള്‍ ചോദിച്ചു മനസിലാക്കിയ ശേഷമാണ് ഡിജിറ്റല്‍ മാര്‍ക്കറ്റിംഗിലേക്ക് ഇറങ്ങേണ്ടത്. വെബ്‌സൈറ്റ് നിര്‍മാണം, സോഷ്യല്‍ മീഡിയ പേജുകള്‍, ഓണ്‍ലൈന്‍ മാധ്യമങ്ങളിലെ ലേഖനങ്ങള്‍, പരസ്യങ്ങള്‍ എന്നിവ ഇന്നത്തെകാലത്ത് ഡിജിറ്റല്‍ മാര്‍ക്കറ്റിംഗിന്റെ ഭാഗമായി ഉപയോഗിക്കുന്നു. വീഡിയോ കണ്ടന്റിനും ഇപ്പോള്‍ പ്രസക്തി വര്‍ധിച്ചു വരികയാണ്.അതിനാല്‍ അത്തരത്തിലുള്ള പ്രാധാന്യം തിരിച്ചറിഞ് , ഭാവി ഉപഭോക്താക്കളിലേക്ക് എളുപ്പത്തില്‍ എത്തിച്ചേരാന്‍ കഴിയുന്ന തരത്തിലുള്ള മാര്‍ക്കറ്റിങ് തന്ത്രങ്ങള്‍ ഉപയോഗിക്കുക. ഡിജിറ്റല്‍ മാര്‍ക്കറ്റിംഗിനായി പണം നിക്ഷേപിക്കുമ്പോള്‍ അതില്‍ നിന്നും വരുമാനം കണ്ടെത്താനുള്ള ലക്ഷ്യവും മനസ്സില്‍ കുറിച്ചിടണം.കാലങ്ങളായി നല്ല രീതിയില് നടക്കുന്ന ബിസിനസുകളെ പുതിയ കാലത്തിന് അനുയോജ്യമാകുന്ന വിധത്തിലേക്ക് ശാസ്ത്രീയമായി രൂപാന്തരീകരണം നടത്തിവേണം ഡിജിറ്റലൈസ് ചെയ്യാന്‍. ചെറുകിട, ഇടത്തരം സംരംഭകര്‍ നാളെയുടെ സാധ്യതകള്‍ മനസിലാക്കി ഈ രംഗത്തേക്ക് വരുന്നതാണുത്തമം.

4. എതിരാളികളുടെ ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് തന്ത്രങ്ങള്‍ വിലയിരുത്തുക

എതിരാളികളുടെ ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് എങ്ങനെയാണു എന്നത് വിലയിരുത്തി അതിനേക്കാള്‍ മികച്ച തന്ത്രങ്ങള്‍ ആവിഷ്‌കരിക്കുന്നിടത്താണ് ഒരു സംരംഭകന്റെ വിജയം. ഈ രംഗവുമായി ബന്ധപ്പെട്ട ആളുകളുടെ സഹായത്തോടെ മികച്ച ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് സ്ട്രാറ്റജികള്‍ പഠിക്കുന്നതും വിലയിരുത്തുന്നതും ഗുണകരമാകും. വ്യത്യസ്തമായ സ്ട്രാറ്റജികള്‍, പരസ്യ കാമ്പയിനുകള്‍ എന്നിവ പിന്തുടരുക. ഇന്‍ഫ്‌ലുവെന്‍ഷ്യല്‍ മാര്‍ക്കറ്റിംഗ് എന്ന രീതിക്കാണ് ഇപ്പോള്‍ ഉപഭോക്താക്കളെ കൂടുതലായി ആകര്‍ഷിക്കാന്‍ കഴിയുക. ഒപ്പം സാമൂഹിക പ്രതിബദ്ധതയാര്‍ന്ന പ്രവര്‍ത്തികള്‍ ചെയ്യുന്ന ബ്രാന്‍ഡുകളോടും സ്ഥാപനങ്ങളോടും ഉപഭോക്താക്കള്‍ക്ക് ഒരു പ്രത്യേക സ്‌നേഹമുണ്ടായിരിക്കും. അതിനാല്‍ ഇതും ഡിജിറ്റല്‍ സ്ട്രാറ്റജിയുടെ ഭാഗമാക്കി ആവശ്യമായ പ്രമോഷന്‍ നല്‍കുക. ജനങ്ങളിലേക്ക് കൂടുതല്‍ എളുപ്പത്തില്‍ ഇറങ്ങിച്ചെല്ലുന്നതിനായി സെലിബ്രിറ്റികളുടെ സഹായം തേടാം.

5. കൂടുതല്‍ ക്രിയേറ്റിവ് ആകുക

തികച്ചും വ്യത്യസ്തമായ ഒരു മാര്‍ക്കറ്റിംഗ് രീതി പിന്തുടരുമ്പോള്‍ അത് കമ്പനിയുടെ പോളിസികള്‍ക്ക് മാത്രം മുന്‍തൂക്കം നല്‍കുന്ന രീതിയുള്ളതാവരുത്. ഉപഭോക്താക്കളുടെ പ്രായം, അഭിരുചി എന്നിവ സോഷ്യല്‍ മീഡിയ ടൂള്‍സ് ഉപയോഗിച്ച് മനസിലാക്കി അതിനു ചേരുന്ന പരസ്യങ്ങള്‍ കൊണ്ടുവരണം. പരമ്പരാഗത ശൈലിയിലൂടെ ഡിജിറ്റല് മാര്ക്കറ്റിംഗിനെ സമീപ്പ്പിക്കരുത്. അവിടെ തികച്ചും നൂതനമായ ആശയങ്ങളും രീതികളുമാണ് വേണ്ടത്. സ്ഥാപനത്തില്‍ കൂടുതല്‍ ക്രിയേറ്റിവ് ആയ ആളുകള്‍ക്ക് അവസരം നല്‍കുക. ഡിജിറ്റല്‍ ടീമിന് കൂടുതല്‍ സ്വാതന്ത്ര്യം നല്‍കുക. വ്യത്യസ്തങ്ങളായ വീഡിയോ പരസ്യങ്ങളിലൂടെയും എളുപ്പത്തില്‍ ബ്രാന്‍ഡ് വാല്യൂ നേടാനാകും.

6. മികച്ച ടീമാണ് കരുത്ത്

ഒരു സ്ഥാപനത്തിന്റെ ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് വിഭാഗം പൂര്‍ണ വിജയമാകണമെങ്കില്‍ കരുത്തുറ്റ ഒരു ടീം ഉണ്ടായിരിക്കണം.പരമ്പരാഗത ബിസിനസ് സംരംഭകാരില്‍ പലരും ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് ചെയ്യാന്‍ ഒന്നോ രണ്ടോ ജീവനക്കാരെ നിയമിക്കുന്ന രീതി കാണാറുണ്ട്.ഇതുകൊണ്ട് പ്രത്യേകിച്ച് ഒരു കാര്യവുമില്ല. മികച്ച ഫലം ലഭിക്കണമെങ്കില്‍ ഡിജിറ്റല്‍ മാര്‍ക്കറ്റിംഗിന്റെ എല്ലാത്തരത്തിലും ഒരേ പോലെ കൈവച്ച കഴിയുന്ന ആളുകളെത്തണം. പല സംരംഭകരും വിചാരിക്കുന്നത് ഫേസ്ബുക്കില്‍ ആക്റ്റീവ് ആകുന്നതും ട്വിറ്റര്‍ ഹാന്‍ഡില്‍ കൈകാര്യം ചെയ്യുന്നതുമാണ് ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് എന്നതാണ്. എന്നാല്‍ ഇതല്ല വാസ്തവം എന്നവര്‍ മനസിലാക്കണം.ഫേസ്ബുക്ക്, ട്വിറ്റര്‍ എന്നിവയെല്ലാം വഴി ബിസിനസ് കൊണ്ടുവരുന്നിടത്താണ് വിജയം. ഫേസ്ബുക്ക്, ട്വിറ്റര്‍, ലിങ്ക്ഡ് ഇന്‍ , ഇന്‍സ്റ്റാഗ്രാം തുടങ്ങി എല്ലാ സോഷ്യല്‍ മീഡിയയിലും ഒരേ പോലെ സജീവമാകേണ്ട കാര്യമില്ല. നമ്മുടെ ഭാവി ഉപഭോക്താവ് ഏതു മേഖലയിലാണോ ഉള്ളത് അതില്‍ മാത്രം സജീവമാകുക.

7 .ബ്ലോഗുകളും വെബിനാറുകളും വീഡിയോകളും

നിങ്ങളുടെ കമ്പനിയുടെ പുതിയ പ്രോഡക്റ്റുകളും സേവനങ്ങളും എന്തൊക്കെയാണെന്നും മറ്റുമുള്ള വിവരങ്ങള്‍ ആളുകളെ അറിയിക്കാനും അതുപോലെ ഉപഭോക്താവുമായിട്ടുള്ള ബന്ധം ഊഷ്മളമാക്കാനും ബ്ലോഗുകളിലൂടെ സാധിക്കുന്നു. നിങ്ങളുടെ വെബ്‌സൈറ്റിലേക്ക് ആളുകളെ ആകര്‍ഷിക്കാനും ബ്ലോഗുകള്‍ സഹായകമാണ്.എസ്ഇ ഓ ചെയ്യുന്നതും ഉത്തമമാണ്. ഒരു സ്ഥാപനത്തിന്റെ സ്വന്തം വെബ്‌സൈറ്റിലൂടെ സംപ്രേഷണം ചെയ്യുന്ന സെമിനാറുകളെയാണ് വെബിനാറുകള്‍ എന്ന് പറയുന്നത്. ഇതും അതുപോലെ വീഡിയോകളും വളരെ ഉപയോഗപ്രദമാണ്.ഇവ രണ്ടും യഥാര്‍ത്ഥ ഉപഭോക്താക്കളെ നിലനിര്‍ത്തുന്നതിനായി സഹായിക്കുന്നു.

8 മികച്ച ഡിജിറ്റല്‍ സ്ട്രാറ്റജിസ്റ്റിനെ തെരഞ്ഞെടുക്കുക

പുതിയകാലത്തിനു ഉചിതമായ രീതിയിലുള്ള ഡിജിറ്റല്‍ കാമ്പയിനുകള്‍ നടത്തുന്നതിനായി അത്തരം കഴിവുള്ള ഡിജിറ്റല്‍ സ്ട്രാറ്റജിസ്റ്റുമാരെ തെരഞ്ഞെടുക്കുക. പഴയകാല മാര്‍ക്കറ്റിംഗ് വിദഗ്ധരുടെ ചിന്താഗതിയുള്ള ഇവിടെ അനിവാര്യം. സോഷ്യല്‍ മീഡിയയിലെ ഓരോ ചലനവും സസൂഷ്മം നിരീക്ഷിക്കുന്ന ഒരു വ്യക്തിയെയാണ് ആവശ്യം. ഇത്തരം ആവശ്യം മുന്നില്‍കണ്ട് പ്രവര്‍ത്തിക്കുന്ന നിരവധി ഏജന്‍സികള്‍ ഇന്ന് നിലവിലുണ്ട്. അവയുടെ സേവനം തേടാവുന്നതാണ്. കമ്പനിക്കകത്തെ ടീമിന് ആവശ്യമായ പരിശീലനം നല്‍കി, ഇത്തരത്തില്‍ സ്വീകരിക്കുന്ന പദ്ധതികള്‍ താമസം കൂടാതെ നടപ്പിലാക്കുക.

Comments

comments

Categories: Top Stories