ആന്‍ഡമാനില്‍ 5,650 കോടിയുടെ പ്രതിരോധ പദ്ധതി

ആന്‍ഡമാനില്‍ 5,650 കോടിയുടെ പ്രതിരോധ പദ്ധതി

കൂടുതല്‍ യുദ്ധക്കപ്പലുകളും വിമാനങ്ങളും ഡ്രോണുകളും മിസൈലുകളും കാലാള്‍പ്പടയും ദ്വീപുകളില്‍ വിന്യസിക്കും

ന്യൂഡെല്‍ഹി: തന്ത്രപ്രധാനമായ ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപസമൂഹത്തില്‍ 5,650 കോടി രൂപയുടെ പ്രതിരോധ പ്രതിരോധ അടിസ്ഥാന വികസന പദ്ധതി നടപ്പാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. 10 വര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കാനുദ്ദേശിക്കുന്ന പദ്ധതി, മേഖലയിലെ സമുദ്രത്തില്‍ വര്‍ദ്ധിച്ചു വരുന്ന ചൈനീസ് സാമീപ്യം നിരീക്ഷിക്കാനും തടയിടാനും ഉദ്ദേശിച്ചുള്ളതാണ്. പ്രതിരോധ മന്ത്രാലയത്തിലെയും സര്‍ക്കാരിലെയും ഉന്നത ഉദ്യോഗസ്ഥരും മന്ത്രിമാരും വിദഗ്ധരും ചേര്‍ന്നാണ് പദ്ധതി തയാറാക്കിയിരിക്കുന്നത്. പ്രതിരോധ ആസൂത്രണ സമിതി, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍, കര-വ്യോമ-നാവിക സേനകളുടെ മേധാവികള്‍ എന്നിവരും പദ്ധതി വിലയിരുത്തിയെന്ന് സര്‍ക്കാരിനോടടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കുന്നു. കൂടുതല്‍ യുദ്ധക്കപ്പലുകളും വിമാനങ്ങളും ഡ്രോണുകളും മിസൈലുകളും കാലാള്‍പ്പടയും ദ്വീപുകളില്‍ സമഗ്രമായി വിന്യസിക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നത്. കര-നാവിക-വ്യോമ സേനകളും കോസ്റ്റ്ഗാര്‍ഡും ഒരേ ആജ്ഞാ കേന്ദ്രത്തിന് കീഴിലുള്ള, ഇന്ത്യയുടെ ഏക തീയേറ്റര്‍ കമാന്‍ഡാണ് ആന്‍ഡമാനില്‍ നിയോഗിക്കപ്പെട്ടിരിക്കുന്നത്.

Comments

comments

Categories: FK News