വളരുന്ന ഇന്ത്യയുടെ പ്രതീകമാണ് നമ്മുടെ  ഉപഗ്രഹങ്ങളെന്ന് മോദി

വളരുന്ന ഇന്ത്യയുടെ പ്രതീകമാണ് നമ്മുടെ  ഉപഗ്രഹങ്ങളെന്ന് മോദി

ന്യൂഡെല്‍ഹി: ഇന്ത്യയുടെ ബഹിരാകാശദൗത്യങ്ങളെ കുറിച്ച് മന്‍കീ ബാത്തില്‍ വാചാലനായി പ്രധാനമന്ത്രി നരേന്ദ്ര മോദി. കുറച്ചു ദിവസം മുമ്പ് ഞാന്‍ അഹമദാബാദിലായിരുന്നു. അവിടെ എനിക്ക് ഡോ.വിക്രം സാരാഭായിയുടെ പ്രതിമ അനാവരണം ചെയ്യാനുള്ള സൗഭാഗ്യം ലഭിച്ചു. ഭാരതത്തിന്റെ ശൂന്യാകാശപദ്ധതികളില്‍ ഡോ.വിക്രം സാരാഭായിയുടെ മഹത്തായ സംഭാവനകളുണ്ട്. നമ്മുടെ ബഹിരാകാശ പരിപാടികളില്‍, സ്‌പേസ് പ്രോഗ്രാമില്‍ രാജ്യത്തെ അനേകം യുവ ശാസ്ത്രജ്ഞരുടെ സംഭാവനയുണ്ട്. ഇന്ന് നമ്മുടെ വിദ്യാര്‍ഥികള്‍ വികസിപ്പിച്ചെടുത്ത ഉപഗ്രഹങ്ങളും സൗണ്ടിംഗ് റോക്കറ്റുകളും ശൂന്യാകാശത്തെത്തുകയാണെന്നതില്‍ നാം അഭിമാനിക്കുന്നു-പ്രധാനമന്ത്രി പറഞ്ഞു.

ജനുവരി 24 ന് നമ്മുടെ വിദ്യാര്‍ഥികളുണ്ടാക്കിയ കലാം സാറ്റ് വിക്ഷേപിക്കപ്പെട്ടിരിക്കുന്നു. ഒഡീഷയില്‍ വിദ്യാര്‍ഥികള്‍ ഉണ്ടാക്കിയ സൗണ്ടിംഗ് റോക്കറ്റുകളും പുതിയ റെക്കാഡ് സ്ഥാപിച്ചിരിക്കയാണ്. രാജ്യം സ്വതന്ത്രമായതു മുതല്‍ 2014 വരെ നടന്ന സ്‌പേസ് മിഷനുകളോളം സ്‌പേസ് മിഷനുകള്‍ക്ക് കഴിഞ്ഞ നാലു വര്‍ഷങ്ങളില്‍ തുടക്കം കുറിച്ചിട്ടുണ്ട്.

നാം ഒരേയൊരു അന്തരീക്ഷ യാനത്തിലൂടെ 104 ഉപഗ്രഹങ്ങള്‍ ലോഞ്ച് ചെയ്യുകയെന്ന ലോക റെക്കാഡ് സ്ഥാപിച്ചു. നാം വേഗം തന്നെ ചന്ദ്രയാന്‍ രണ്ടിലൂടെ ചന്ദ്രനില്‍ ഭാരതത്തിന്റെ സാന്നിധ്യം ഉറപ്പിക്കാന്‍പോകയാണ്-മോദി കൂട്ടിച്ചേര്‍ത്തു.

നമ്മുടെ രാജ്യം ബഹിരാകാശ സാങ്കേതിക വിദ്യ ജനങ്ങളുടെ ജീവനും സ്വത്തും കാക്കാനായി ഉപയോഗിക്കുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. കാലാവസ്ഥാപ്രവചനമാണെങ്കിലും റെയില്‍, റോഡ് സുരക്ഷയാണെങ്കിലും എല്ലാത്തിലും ബഹിരാകാശ സാങ്കേതികവിദ്യയുടെ വളരെയേറെ സഹായം ലഭിക്കുന്നുണ്ട്. നമ്മുടെ മത്സ്യബന്ധനത്തിലേര്‍പ്പെട്ടിരിക്കുന്ന സഹോദരന്മാര്‍ക്കിടയില്‍ നാവിക് ഉപകരണങ്ങള്‍ വിതരണം ചെയ്തിട്ടുണ്ട്, അത് അവരുടെ സുരക്ഷയ്‌ക്കൊപ്പം സാമ്പത്തികോന്നമനത്തിനും സഹായകമാണ്.

നാം ഗവണ്‍മെന്റ് സേവനങ്ങള്‍ ജനങ്ങളിലെത്തിക്കുന്നതിനും ഫലപ്രദമായ രീതിയില്‍ അതിന്റെ ഉത്തരവാദിത്വം നിശ്ചയിക്കുന്നതിനും ബഹിരാകാശ സാങ്കേതിക വിദ്യ ഉപയോഗിക്കുന്നു. ഹൗസിംഗ് ഫോര്‍ ഓള്‍, അതായത് എല്ലാവര്‍ക്കും വീട് എന്ന പദ്ധതിയില്‍ 23 സംസ്ഥാനങ്ങളിലെ ഏകദേശം 40 ലക്ഷം വീടുകളെ ജിയോ ടാഗ് ചെയ്തിട്ടുണ്ട്. ഇതോടൊപ്പം മനരേഗ യുടെ കീഴില്‍ ഏകദേശം മൂന്നരക്കോടി ഭൂസമ്പത്തുകള്‍ ജിയോ ടാഗ് ചെയ്തിട്ടുണ്ട്.

നമ്മുടെ ഉപഗ്രഹങ്ങള്‍ ഇന്ന് രാജ്യത്തിന്റെ വളരുന്ന ശക്തിയുടെ പ്രതീകങ്ങളാണ്. ലോകത്തിലെ അനേകം രാജ്യങ്ങളുമായി നമ്മുടെ നല്ല ബന്ധത്തിന് ഇതിന്റെ മഹത്തായ സംഭാവനയാണുള്ളത്. ദക്ഷിണേഷ്യാ ഉപഗ്രഹങ്ങള്‍ ഒരു വേറിട്ട തുടക്കമായിരുന്നു. അതിലൂടെ നമ്മുടെ അയല്‍പക്കത്തുള്ള സുഹൃദ് രാഷ്ട്രങ്ങള്‍ക്കും വികസനത്തിന്റെ സംഭാവനയേകിയിട്ടുണ്ട്. നമ്മുടെ മത്സരാധിഷ്ഠിതമായ ഉപഗ്രഹ വിക്ഷേപണ സേവനത്തിലൂടെ ഭാരതം ഇന്ന് വികസ്വര രാജ്യങ്ങളുടെയല്ല, വികസിത രാജ്യങ്ങളുടെ ഉപഗ്രഹങ്ങളും വിക്ഷേപിക്കുന്നു. കുട്ടികള്‍ക്ക് ആകാശവും നക്ഷത്രങ്ങളും എന്നും ആകര്‍ഷകങ്ങളാണ്. നമ്മുടെ ബഹിരാകാശ പരിപാടികള്‍ കുട്ടികളെ വലിയതായി ചിന്തിക്കാനും ഇന്നോളം അസാധ്യമെന്നു കരുതിയിരുന്ന പരിധികള്‍ക്കപ്പുറം പോകാനും അവസരമേകുന്നു. ഇത് നമ്മുടെ കുട്ടികള്‍ക്കുവേണ്ടി നക്ഷത്രങ്ങളെ നിരീക്ഷിക്കുന്നതിനൊപ്പം പുതിയ പുതിയ നക്ഷത്രങ്ങള്‍ കണ്ടുപിടിക്കാന്‍ പ്രേരിപ്പിക്കകൂടി വേണമെന്ന വീക്ഷണം കൂടിയാണ്.

Comments

comments

Categories: Current Affairs, Slider