ഉപഭോക്താക്കളുടെ ഡാറ്റ വില്‍ക്കുന്നില്ലെന്ന് ഫേസ്ബുക്ക് മേധാവി

ഉപഭോക്താക്കളുടെ ഡാറ്റ വില്‍ക്കുന്നില്ലെന്ന് ഫേസ്ബുക്ക് മേധാവി

വാഷിംഗ്ടണ്‍: ഉപഭോക്താക്കളുടെ ഡാറ്റ തങ്ങള്‍ വില്‍ക്കുന്നില്ലെന്ന് വ്യക്തമാക്കി ഫേസ്ബുക്ക് മേധാവി മാര്‍ക് സുക്കര്‍ബര്‍ഗ്. എല്ലാവരെയും സേവിക്കാന്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്നതിനാല്‍, എല്ലാവര്‍ക്കും പ്രാപ്തമായ സേവനങ്ങളാണ് തങ്ങള്‍ക്ക് ആവശ്യമെന്നും അദ്ദേഹം പറഞ്ഞു.

താല്‍പര്യങ്ങള്‍ക്ക് അനുസൃതമായി പരസ്യങ്ങളെ ലക്ഷ്യമിടുന്നതും ആളുകളുടെ ഡാറ്റ വില്‍ക്കുന്നതും തികച്ചും വ്യത്യമാണെന്നും സുക്കര്‍ബര്‍ഗ് വാദിച്ചു.

ഡാറ്റ വില്‍പ്പനയെന്നത് വിശ്വാസ തകര്‍ച്ച മാത്രമല്ല ഫേസ്ബുക്കിന്റെ ബിസിനസ് താല്‍പര്യങ്ങള്‍ക്ക് എതിരുമാണ്. മാത്രമല്ല എതിരാളികള്‍ ഇത് ഫേസ്ബുക്കിനെതിരെയുള്ള ആയുധവുമാക്കും. അതിനാല്‍ തന്നെ അത്തരം കാര്യങ്ങളിലേക്ക് ഫേസ്ബുക്ക് കടക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഉപഭോക്താക്കളുടെ ഡാറ്റ സുരക്ഷ സംബന്ധിച്ച് ഫേസ്ബുക്ക് ഏറെ പഴി കേട്ട വര്‍ഷമായിരുന്നു 2018. കേംബ്രിഡ്ജ് അനലിറ്റിക്ക എന്ന കമ്പനി ഫേസ്ബുക്ക് ഉപഭോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്തിയെടുക്കുകയും അത് തെരഞ്ഞെടുപ്പുകളില്‍ തല്‍പ്പര കക്ഷികള്‍ക്ക് അനുകൂലമായ സാഹചര്യം സൃഷ്ടിക്കാന്‍ ഉപയോഗിക്കുകയും ചെയ്തിരുന്നു. ഇത് സംബന്ധമായ അന്വേഷണങ്ങള്‍ വിവിധ രാജ്യങ്ങളില്‍ നടന്നു കൊണ്ടിരിക്കുകയാണ്.

Comments

comments

Categories: Tech