പ്രതിരോധ കേന്ദ്രമാകാന്‍ 15 ബില്യണ്‍ $ നിക്ഷേപം തേടി തമിഴ്‌നാട്

പ്രതിരോധ കേന്ദ്രമാകാന്‍ 15 ബില്യണ്‍ $ നിക്ഷേപം തേടി തമിഴ്‌നാട്

പത്ത് വര്‍ഷത്തിനകം ഒരു ലക്ഷം തൊഴിലുകള്‍; കേന്ദ്ര പ്രതിരോധ മന്ത്രി നിര്‍മല സീതാരാമന്‍ നയം പ്രകാശനം ചെയ്തു

ചെന്നൈ: തമിഴ്‌നാടിനെ പ്രതിരോധ, എയ്‌റോസ്‌പേസ് മേഖലകളുടെ ഹബ്ബാക്കി മാറ്റാന്‍ പദ്ധതിയിടുന്ന സംസ്ഥാന എയറോസ്‌പേസ്-പ്രതിരോധ നയം പ്രതിരോധ മന്ത്രി നിര്‍മ്മല സീതാരാമന്‍ പ്രകാശനം ചെയ്തു. ചെന്നൈയില്‍ നടക്കുന്ന രണ്ടാമത് ആഗോള നിക്ഷേപക ഉച്ചകോടിയുടെ വേദിയില്‍ മുഖ്യമന്ത്രി കെ പളനിസ്വാമിയാണ് ആദ്യ പതിപ്പ് ഏറ്റുവാങ്ങിയത്. അടുത്ത 15 വര്‍ഷത്തിനിടെ ഇരു വ്യവസായ മേഖലകളിലുമായി 15 ബില്യണ്‍ ഡോളറിന്റെ നിക്ഷേപം ആകര്‍ഷിക്കാനാണ് സര്‍ക്കാര്‍ വിഭാവനം ചെയ്തിരിക്കുന്നത്. സംസ്ഥാനത്തെ എയറോസ്‌പേസ്, പ്രതിരോധ മേഖലയുമായി ബന്ധപ്പെട്ട എന്‍ജിനീയറിംഗ്, ഡിസൈന്‍, നിര്‍മാണം, അനുബന്ധ പ്രവര്‍ത്തനങ്ങളുടെ പ്രിയകേന്ദ്രമാക്കാന്‍ ശുപാര്‍ശ ചെയ്യുന്ന നയം, പത്ത് വര്‍ഷത്തിനുള്ളില്‍ ഒരു ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും പദ്ധതിയിടുന്നു.

ഫാക്റ്ററികളുടെയും വ്യാവസായിക തൊഴിലാളികളുടെയും എണ്ണത്തില്‍ തമിനാടിനെ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഒന്നാം സ്ഥാനത്തെത്തിക്കാന്‍ നയം സഹായകമായേക്കും. മോട്ടറോള, ഡെല്‍, സാംസംഗ്, ഫോക്‌സ്‌കോണ്‍ തുടങ്ങി പല ഫോര്‍ച്യൂണ്‍ 500 കമ്പനികളും തമിഴ്‌നാട്ടില്‍ തങ്ങളുടെ നിര്‍മാണ യൂണിറ്റ് ആരംഭിക്കാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.

Comments

comments

Categories: Business & Economy
Tags: Tamilnadu