മാരുതി സുസുക്കിയുടെ ലാഭം 17 ശതമാനം ഇടിഞ്ഞു

മാരുതി സുസുക്കിയുടെ ലാഭം 17 ശതമാനം ഇടിഞ്ഞു

ന്യൂഡെല്‍ഹി: രാജ്യത്തെ ഏറ്റവും വലിയ കാര്‍ നിര്‍മാതാക്കളായ മാരുതി സുസുക്കിയുടെ ലാഭം ഡിസംബറില്‍ അവസാനിച്ച മൂന്നാം പാദത്തില്‍ വാര്‍ഷികാടിസ്ഥാനത്തില്‍ 17.21 ശതമാനം ഇടിഞ്ഞ് 1489.30 കോടി രൂപയായി. മുന്‍ വര്‍ഷം സമാന പാദത്തില്‍ 1799 കോടി രൂപയായിരുന്നു കമ്പനിയുടെ അറ്റ ലാഭം.

അതേസമയം കമ്പനിയുടെ മൊത്തം വരുമാനം 0.71 ശതമാനം ഉയര്‍ന്ന് 19,668.30 കോടി രൂപയായി. 2018 സാമ്പത്തിക വര്‍ഷത്തിലെ മൂന്നാം പാദത്തില്‍ ഇത് 19,528.10 കോടി രൂപയായിരുന്നു.

2018 ഒക്‌റ്റോബര്‍-ഡിസംബര്‍ കാലയളവില്‍ 428,643 വാഹനങ്ങളാണ് കമ്പനി വിറ്റഴിച്ചത്. മുന്‍ വര്‍ഷം സമാന പാദത്തെ അപേക്ഷിച്ച് ഇത് 0.6 ശതമാനം ഇടിവാണ്.

Comments

comments

Categories: Business & Economy