ഏഴു ദിവസത്തേക്ക് പ്രത്യേക നിരക്കുകളുമായി ജെറ്റ് എയര്‍വേസ്

ഏഴു ദിവസത്തേക്ക് പ്രത്യേക നിരക്കുകളുമായി ജെറ്റ് എയര്‍വേസ്

നെടുമ്പാശ്ലേരി: ഇന്ത്യയിലെ പ്രീമിയര്‍ രാജ്യാന്തര എയര്‍ലൈനായ ജെറ്റ് എയര്‍വേസ് രാജ്യത്തിന്റെ 70 ാം റിപ്പബ്ലിക്ക് ദിനാഘോഷത്തിന്റെ ഭാഗമായി ഏഴു ദിവസത്തേക്ക് പ്രത്യേക നിരക്കുകള്‍ പ്രഖ്യാപിച്ചു. ഈ ദിവസങ്ങളില്‍ ബുക്ക് ചെയ്യുന്നവര്‍ക്ക് 50 ശതമാനം വരെ ഇളവുകള്‍ ലഭിക്കും. പ്രീമിയര്‍, എക്കണോമി ക്ലാസുകളില്‍ ഒരു ഭാഗത്തേക്കും റിട്ടേണ്‍ യാത്രകള്‍ക്കും ഈ ഇളവുകള്‍ ലഭിക്കുന്നതാണ്. അബുദാബി, ആംസ്റ്റര്‍ഡാം-സ്‌കീഫോള്‍, ലണ്ടന്‍-ഹീത്രൂ, പാരിസ് തുടങ്ങിയ സ്ഥലങ്ങളിലേക്ക് ഉള്‍പ്പടെ ആഭ്യന്തര, രാജ്യാന്തര യാത്രകള്‍ക്കും ആനുകൂല്യമുണ്ട്.

ഇന്ത്യയിലെ തെരഞ്ഞെടുക്കപ്പെട്ട ലക്ഷ്യസ്ഥാനങ്ങളിലേക്കും രാജ്യാന്തര നെറ്റ്‌വര്‍ക്കിലും കോഡ്‌ഷെയര്‍ സഹകാരികളായ എയര്‍ ഫ്രാന്‍സ്, കെഎല്‍എം റോയല്‍ ഡച്ച് എയര്‍ലൈന്‍സ് എന്നിവയിലും ഇളവുകള്‍ ലഭിക്കും. ദക്ഷിണേഷ്യ, ഗള്‍ഫ് (മസ്‌ക്കറ്റ്, ഷാര്‍ജ ഒഴികെ), യൂറോപ്പ്, വടക്കേ അമേരിക്ക തുടങ്ങിയ ലക്ഷ്യ സ്ഥാനങ്ങളിലേക്കും ഓഫറുണ്ട്. ഈമാസം 30ന് അര്‍ധരാത്രിവരെ എയര്‍വേസിന്റെ വെബ്‌സൈറ്റായ www.jetairways.com ലൂടെയും മൊബൈല്‍ ആപ്പിലൂടെയും ബുക്ക് ചെയ്ത് ഇളവുകള്‍ നേടാം. ഓരോ ബുക്കിംഗിനും 250 ജെപി മൈല്‍സ് ബോണസും കരസ്ഥമാക്കാം. ബുക്കിംഗ് മാറ്റങ്ങള്‍ക്കും 24 മണിക്കൂറിനുള്ളിലെ റദ്ദാക്കലിനും ഫീസൊന്നും ഈടാക്കില്ല. 72 മണിക്കൂര്‍ വരെ നേരിയ ഫീസ് ഈടാക്കും. അധിക ബാഗേജിന് 20 ശതമാനം ഡിസ്‌ക്കൗണ്ടും സ്വന്തമാക്കാം.

രാജ്യന്തര യാത്രക്കാര്‍ക്ക് ബുക്ക് ചെയ്യുന്ന ദിവസം മുതല്‍ എപ്പോള്‍ വേണമെങ്കിലും യാത്ര ചെയ്യാം. ആഭ്യന്തര യാത്രയ്ക്കുള്ള പ്രീമിയര്‍ അതിഥികള്‍ക്ക് ഫെബ്രുവരി ഒന്നു മുതല്‍ യാത്ര ചെയ്യാം. ആഭ്യന്തര യാത്രക്കുള്ള എക്കണോമി വിഭാഗക്കാര്‍ക്ക് ഫെബ്രുവരി എട്ടു മുതലായിരിക്കും യാത്രാ സൗകര്യം. എന്നാല്‍ ആഭ്യന്തര യാത്രക്കുള്ള പ്രീമിയം ടിക്കറ്റുകള്‍ എട്ടു ദിവസം മുമ്പും എക്കണോമി ടിക്കറ്റുകള്‍ 15 ദിവസം മുമ്പും വാങ്ങിയിരിക്കണം.

Comments

comments

Categories: Business & Economy
Tags: Jet Airways