മൂന്ന് വര്‍ഷത്തെ തന്ത്രപ്രധാന പദ്ധതിക്ക് കൈ കൊടുത്ത് ഇന്ത്യയും ദക്ഷിണാഫ്രിക്കയും

മൂന്ന് വര്‍ഷത്തെ തന്ത്രപ്രധാന പദ്ധതിക്ക് കൈ കൊടുത്ത് ഇന്ത്യയും ദക്ഷിണാഫ്രിക്കയും

ന്യൂഡെല്‍ഹി: വിവിധ മേഖലകളില്‍ പരസ്പരം സഹകരിച്ച് പ്രവര്‍ത്തിക്കുന്നതിന് മൂന്ന് വര്‍ഷത്തെ തന്ത്രപ്രധാന പദ്ധതിയുമായി ഇന്ത്യയും ദക്ഷിണാഫ്രിക്കയും. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് സിറില്‍ റമപോസയും തമ്മില്‍ ഡെല്‍ഹിയില്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യത്തില്‍ ധാരണയായത്.

വിവിധ മേഖലകളില്‍ സഹകരണം വര്‍ധിപ്പിക്കുന്നത് ഉഭയകക്ഷി ബന്ധത്തിന്റെ നിരവധി വശങ്ങള്‍ ഇരുരാജ്യങ്ങളും ചര്‍ച്ച ചെയ്‌തെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ഇന്ത്യയുമായി മികച്ച പങ്കാളിത്തതിനാണ് ദക്ഷിണാഫ്രിക്ക ലക്ഷ്യമിടുന്നതെന്നും മൂന്ന് വര്‍ഷത്തെ തന്ത്രപ്രധാന കൈമാറ്റ പദ്ധതി വഴി രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധം ഊഷ്മളമാകുമെന്നും റമപോസ പറഞ്ഞു.

പ്രതിരോധം, സുരക്ഷ, വ്യാപാരം, നിക്ഷേപം, സമുദ്ര മേഖല, ടൂറിസം, ഐടി, കൃഷി തുടങ്ങിയ മേഖലകളിലെല്ലാം ഇരു രാജ്യങ്ങളും സഹകരണം ശക്തമാക്കും. റിപ്പബ്ലിക് ദിനാഘോഷ ചടങ്ങില്‍ മുഖ്യാതിഥിയായി പങ്കെടുക്കാനാണ് ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് ഇന്ത്യയിലെത്തിയത്.

Comments

comments

Categories: Current Affairs, Slider